നോര്‍ക്ക് യോര്‍ക്ക്: നോര്‍ത്ത് യോര്‍ക്കില്‍ മലയാളി യുവതി ജിതില യോഹന്നാന്‍ നിര്യാതയായി. പത്തനംതിട്ട മൈലപ്ര പുതുവേലില്‍ വീട്ടില്‍ ജിതില യോഹന്നാന്‍ (39) ആണ് മരിച്ചത്. സിഎസ്‌ഐ ചര്‍ച്ച് ടൊറന്റോയിലെ അംഗമായിരുന്നു.
കോട്ടയം ചന്നാനിക്കാട് പടിവാതുക്കല്‍ വീട്ടില്‍ ബോബി ചെറിയാനാണ് ഭര്‍ത്താവ്. മൂന്നൂം അഞ്ചും ഏഴും വയസ്സുളള മക്കളാണുളളത്. സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.
