പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്: കാനഡയിലെ പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡിലുള്ള ടിഗ്‌നിഷില്‍ നിന്ന് കാണാതായ 63 വയസ്സുകാരിയെ സുരക്ഷിതമായി കണ്ടെത്തിയതായി റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (RCMP) അറിയിച്ചു. വെള്ളിയാഴ്ച രാവിലെ മുതല്‍ ഇവരെ കാണാനില്ലെന്ന് കാണിച്ച് പോലീസ് വെള്ളിയാഴ്ച രാത്രി വൈകി വാര്‍ത്താക്കുറിപ്പ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് ശനിയാഴ്ച രാവിലെ ഇവരെ കണ്ടെത്താനായത്.

വെള്ളിയാഴ്ച രാത്രി വൈകി ആരംഭിച്ച തിരച്ചില്‍ ശനിയാഴ്ച രാവിലെയും തുടര്‍ന്നു. പി.ഇ.ഐ ഗ്രൗണ്ട് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീം, ഡ്രോണ്‍ ഓപ്പറേറ്റര്‍മാര്‍, പോലീസ് നായ്ക്കള്‍, പ്രാദേശിക എ.ടി.വി ഫെഡറേഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രദേശത്ത് വിശദമായ തെരച്ചില്‍ നടത്തിയത്. സ്ത്രീയെ സുരക്ഷിതമായി കണ്ടെത്തിയതോടെ മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കാണ് വിരാമമായത്.
