Sunday, July 5, 2026

സ്പെയിൻ പ്രീക്വാർട്ടറിൽ; ഓസ്ട്രിയ പുറത്ത്

2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിലേക്ക് ടിക്കറ്റ് എടുത്ത് സ്പാനിഷ് പട. ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തായിരുന്നു സ്പെയിനിന്റെ ജയം.

സ്പെയിനിനായി ഒയർസബാൽ രണ്ട് ഗോളുകളും പെഡ്രോ പോറോ ഒരു ഗോളും നേടി. ഈ ജയത്തോടെ സ്പെയിൻ ക്വാർട്ടറിലേക്ക് യോഗ്യത നേടുകയും ചെയ്തു. മത്സരത്തിന്റെ 36, 66, 89 എന്നി മിനിറ്റുകളിലായിരുന്നു സ്പെയിനിന്റെ ഗോൾ മഴ പെയ്തത്. 36, 89 എന്നി മിനിറ്റുകളിലായിരുന്നു ഒയർസബാലിന്റെ ഗോൾ പിറന്നത്.

66 -ആം മിനിറ്റിലായിരുന്നു പെഡ്രോ പോറോ സ്പെയിനിനായി ഓസ്ട്രിയയുടെ വലകുലുക്കിയത്. സ്പാനിഷ് താരം പെഡ്രോ പോറോയുടെ ആദ്യ അന്താരാഷ്ട്ര ഗോൾ കൂടിയായിരുന്നു ഓസ്ട്രിയയ്ക്ക് എതിരെ ഇന്ന് നേടിയ ഗോൾ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!