Tuesday, July 21, 2026

അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടാൽ ഇറാന് കനത്ത തിരിച്ചടി; ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടൺ: ഇറാൻ ഒരു അമേരിക്കൻ സൈനികനെ കൊന്നാൽ അതിന് “പലമടങ്ങ് വില നൽകേണ്ടി വരും” എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.

“ഇറാൻ ഓരോ അമേരിക്കൻ സൈനികനെയും കൊന്നാൽ, അതിന് പലമടങ്ങ് തിരിച്ചടി നൽകും. അതിനുള്ള നിർദേശം യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സത്ത്, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാനിയൽ കെയ്ൻ, സൈനിക നേതൃത്വത്തിലെ എല്ലാ ഉന്നത ഉദ്യോഗസ്ഥർക്കും കൈമാറിയിട്ടുണ്ട്,” എന്നാണ് ട്രംപ് തന്റെ പ്രസ്താവനയിൽ പറഞ്ഞത്.

അമേരിക്ക–ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് ട്രംപിന്റെ ഈ കടുത്ത മുന്നറിയിപ്പ്. അമേരിക്കൻ സൈനികർക്ക് നേരെയുണ്ടാകുന്ന ഏത് ആക്രമണത്തിനും ശക്തമായ സൈനിക നടപടിയിലൂടെ മറുപടി നൽകുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!