Saturday, October 17, 2026

സ്കാർബ്റോയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; യാത്രക്കാരന് ഗുരുതര പരുക്ക്

ടൊറന്റോ: സ്കാർബ്റോയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ രാത്രി 11 മണിയോടെ മിഡ്‌ലാൻഡ് അവന്യൂവിനും താര അവന്യൂവിനും സമീപമാണ് കാറും ബൈക്കും കൂട്ടിയിടിച്ചത്.

അപകടത്തിൽ പരുക്കേറ്റയാളുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് പാരാമെഡിക്കൽ സംഘം അറിയിച്ചു. അപകടത്തിൽപ്പെട്ട കാറിന്റെ ഡ്രൈവർ അപകടശേഷവും സംഭവസ്ഥലത്ത് തുടർന്നതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!