Wednesday, July 22, 2026

ഇന്ത്യക്ക് തിരിച്ചടി; ജനറിക് മരുന്നുകള്‍ക്ക് 200% നികുതി ചുമത്താന്‍ ട്രംപ്

വാഷിങ്ടണ്‍: ജനറിക് മരുന്നുകളുടെ ഇറക്കുമതിക്ക് ഘട്ടംഘട്ടമായി നികുതി ചുമത്തുന്ന പുതിയ താരിഫ് നയം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയ്ക്കുള്ളില്‍ മരുന്ന് ഉല്‍പ്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

അമേരിക്കയിലേക്ക് ഏറ്റവുമധികം ജനറിക് മരുന്നുകള്‍ കയറ്റി അയക്കുന്ന ഇന്ത്യയ്ക്ക് ഈ നീക്കം ഭാവിയില്‍ വലിയ തിരിച്ചടിയായേക്കും.പുതിയ നയമനുസരിച്ച്, 2026 ഓഗസ്റ്റ് 1 മുതല്‍ രണ്ടു വര്‍ഷത്തേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകള്‍ക്ക് നികുതി ഉണ്ടാകില്ല (0% താരിഫ്). എന്നാല്‍ ഇതിനുശേഷം 2028 ഓഗസ്റ്റ് മുതല്‍ നികുതി 100 ശതമാനമായും, 2029 ഓഗസ്റ്റ് മുതല്‍ 200 ശതമാനമായും കുതിച്ചുയരും.

പേറ്റന്റുള്ളതും ബ്രാന്‍ഡഡ് ആയതുമായ മരുന്നുകളുടെ നിലവിലെ നയങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. വിദേശ നിര്‍മാണത്തെ ആശ്രയിക്കുന്നത് കുറച്ച്, നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ കൂടുതല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റുകളും ഉല്‍പ്പാദന കേന്ദ്രങ്ങളും അമേരിക്കയില്‍ തന്നെ സ്ഥാപിക്കാന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ രണ്ട് വര്‍ഷത്തെ സാവകാശം ലഭിക്കുന്നത് ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുന്നുണ്ടെങ്കിലും, ഭാവിയില്‍ ഏര്‍പ്പെടുത്തുന്ന 200 ശതമാനം നികുതി കയറ്റുമതി മേഖലയ്ക്ക് വന്‍ വെല്ലുവിളിയാകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!