Saturday, July 25, 2026

ഗള്‍ഫില്‍ കൂടുതല്‍ വിമാനങ്ങള്‍ റദ്ദായേക്കും; മുന്നറിയിപ്പുമായി അമേരിക്ക

റിയാദ്: ഗള്‍ഫില്‍ വരും ദിനങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ റദ്ദായേക്കുമെന്ന് പൗരന്മാര്‍ക്ക് അമേരിക്ക ജാഗ്രതാ നിര്‍ദേശം നല്‍കി. സൗദിക്ക് നേരെയും ഇറാന്‍ യുദ്ധം നീങ്ങുന്നതിനിടെ ഇറാനെതിരെ കടുത്ത നീക്കത്തിന് അമേരിക്ക നീങ്ങുന്നതായാണ് സൂചന. യമനിലെ ഹൂതികളെ സഹായിക്കാനായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (ഐ.ആര്‍.ജി.സി) കൂടുതല്‍ കമാന്‍ഡര്‍മാര്‍ രാജ്യത്ത് എത്തിച്ചേര്‍ന്നതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗദി കപ്പലുകള്‍ക്കും വ്യാപാര പാതകള്‍ക്കും നേരെയുള്ള ആക്രമണം തുടര്‍ന്നാല്‍ ഇറാനെതിരെയും ഹൂതികള്‍ക്കെതിരെയും അതിശക്തമായ സൈനിക തിരിച്ചടി ഉണ്ടാകുമെന്ന് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മേഖലയില്‍ വ്യോമാതിര്‍ത്തി അടച്ചിടാനും വിമാനങ്ങള്‍ വ്യാപകമായി റദ്ദാക്കപ്പെടാനും സാധ്യതയുള്ളതിനാല്‍ ഗള്‍ഫിലുള്ള യു.എസ് പൗരന്മാര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനോ യാത്രകള്‍ പുനഃക്രമീകരിക്കാനോ തയ്യാറാകണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ചെങ്കടല്‍ വഴിയുള്ള എണ്ണക്കപ്പല്‍ നീക്കം തടസ്സപ്പെട്ടതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നു. ആക്രമണം കൂടുതല്‍ ശക്തമായാല്‍ അത് ആഗോള വാണിജ്യ-വ്യാപാര മേഖലയെയും ഗള്‍ഫ് സമ്പദ്വ്യവസ്ഥയെയും സാരമായി ബാധിക്കുമെന്നതിനാല്‍ സംഘര്‍ഷാവസ്ഥ ലഘൂകരിക്കാനുള്ള സമാന്തര നയതന്ത്ര നീക്കങ്ങളും സജീവമായി പുരോഗമിക്കുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!