Saturday, July 25, 2026

സമരം അവസാനിപ്പിച്ച് സിജെപി; ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു

ന്യൂഡല്‍ഹി: ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായി അംഗീകരിച്ചതോടെ ജന്തര്‍ മന്ദറില്‍ കോക്രോച്ച് ജനത പാര്‍ട്ടി (CJP) സംഘടിപ്പിച്ചുവന്ന സമരം അവസാനിപ്പിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധികളുമായി കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ നിര്‍ണായക ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പാക്കാന്‍ തീരുമാനമായത്.

ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പൂര്‍ണ്ണമായും പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനായി ചുമത്തിയ എഫ്‌ഐആറുകള്‍ റദ്ദാക്കുമെന്നും ഭാവിയില്‍ ഈ വിഷയത്തില്‍ സമരക്കാര്‍ക്കെതിരെ യാതൊരു വിധ നിയമനടപടികളും ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

ചൊവ്വാഴ്ചയ്ക്കകം ഈ ഉറപ്പുകള്‍ ഔദ്യോഗികമായി രേഖാമൂലം കൈമാറുമെന്നും ചര്‍ച്ചയില്‍ തീരുമാനമായി. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനിന്റെ രാജി, ചര്‍ച്ചകള്‍ക്ക് മുന്നോടിയായിത്തന്നെ സംഭവിച്ചിരുന്നു. നീറ്റ് പരീക്ഷാ ക്രമക്കേടുകളെ തുടര്‍ന്ന് ജീവനൊടുക്കേണ്ടി വന്ന വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യത്തില്‍, പ്രധാനമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം പരമാവധി നിയമപരമായ തുക അനുവദിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!