Saturday, July 25, 2026

‘ഇത് ജനാധിപത്യത്തിന്റെ വിജയം’; CJPയെ അഭിനന്ദിച്ച് സോനം വാങ്ചുക്ക്

ന്യൂഡല്‍ഹി: പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ സി.ജെ.പിയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ഥി സമരം വിജയത്തിലെത്തിയതിന് പിന്നാലെ പ്രതികരണവുമായി പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും വിദ്യാഭ്യാസ പരിഷ്‌കാര പ്രവര്‍ത്തകനുമായ സോനം വാങ്ചുക്ക്. സമരത്തിന്റെ വിജയത്തെ ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും ക്ഷമയുടെയും വിജയമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ചരിത്രപരമായ ഈ പോരാട്ടത്തിന് നേതൃത്വം നല്‍കിയ സി.ജെ.പിയെയും സമരത്തില്‍ പങ്കെടുത്ത ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും അദ്ദേഹം അഭിനന്ദിച്ചു.

പ്രക്ഷോഭത്തിലുടനീളം അഹിംസാപരമായ മാര്‍ഗ്ഗത്തിലൂടെയും ക്ഷമയോടെയും മുന്നോട്ടുപോകാന്‍ വിദ്യാര്‍ഥികള്‍ കാണിച്ച നിശ്ചയദാര്‍ഢ്യമാണ് ഭരണകൂടത്തെ നിലപാട് മാറ്റാന്‍ പ്രേരിപ്പിച്ചതും ഈ വലിയ വിജയത്തിലേക്ക് നയിച്ചതുമെന്ന് വാങ്ചുക്ക് പറഞ്ഞു. ശക്തമായ ജനാധിപത്യ സംവിധാനത്തില്‍ സമാധാനപരമായ ജനകീയ പ്രതിഷേധങ്ങള്‍ക്ക് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഈ വിദ്യാര്‍ഥി പ്രക്ഷോഭം തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേവലം ഒരു സമരവിജയത്തില്‍ മാത്രം കാര്യങ്ങള്‍ ഒതുങ്ങിനില്‍ക്കരുതെന്നും, രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ ബാധിച്ചിരിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ സമഗ്രമായ പരിഷ്‌കാരങ്ങളിലേക്ക് കടക്കേണ്ട സമയമാണിതെന്നും സോനം വാങ്ചുക്ക് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ രംഗത്ത് സമ്പൂര്‍ണ സുതാര്യതയും വിദ്യാര്‍ഥികേന്ദ്രീകൃതമായ നയപരമായ മാറ്റങ്ങളും അടിയന്തരമായി നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!