Saturday, July 25, 2026

ജനാധിപത്യത്തില്‍ ആരും ഭയപ്പെടരുത്, സമരം വിജയം കണ്ടിരിക്കുന്നു: അഭിജീത് ദീപ്കെ

ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ. നമ്മള്‍ ആ ലക്ഷ്യം കൈവരിച്ചുവെന്നും ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചുവെന്നും അഭിജീത് ദീപ്കെ വിദ്യാര്‍ഥികളോട് പറഞ്ഞു.

ജനാധിപത്യത്തില്‍ ആരും ആരെയും ഭയപ്പെടേണ്ടതില്ലെന്ന് അഭിജീത് ദീപ്‌കെ വ്യക്തമാക്കി. ഭയപ്പെടാതെ നിലകൊള്ളുകയും ഭരണകൂടത്തിന് മുന്നില്‍ തലകുനിക്കാതിരിക്കുകയും ചെയ്താല്‍ ആരുടെയും രാജി സാധ്യമാക്കാന്‍ ജനങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീറ്റ് പരീക്ഷാ വിവാദത്തെയും ചോര്‍ച്ചയെയും തുടര്‍ന്ന് ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ പേരുകള്‍ സമരവേദിയില്‍ വായിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജീവന്‍ വെടിഞ്ഞ ആ പാവം കുട്ടികള്‍ക്ക് ഒടുവില്‍ നീതി ലഭിച്ചുവെന്നും ദീപ്‌കെ വൈകാരികമായി പറഞ്ഞു.

തുടക്കത്തില്‍ ധര്‍മേന്ദ്ര പ്രധാനെ പൂര്‍ണ്ണമായി സംരക്ഷിക്കുന്ന നിലപാടാണ് ഭരണകൂടവും ബി.ജെ.പി നേതൃത്വവും സ്വീകരിച്ചിരുന്നത്. എന്നാല്‍ സി.ജെ.പി നേതാക്കളുമായി കേന്ദ്രം നിര്‍ണായകമായ മൂന്നാംഘട്ട ചര്‍ച്ച നടത്താനിരിക്കെ, പ്രതിഷേധം നിയന്ത്രണാതീതമായി പടരുമെന്ന് ഭയന്നാണ് പ്രധാന്റെ രാജി വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. 12 വര്‍ഷത്തെ മോദി ഭരണത്തിനിടയില്‍ രാജ്യവ്യാപക ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ആദ്യമായാണ് ഒരു കേന്ദ്ര മന്ത്രിക്ക് രാജി സമര്‍പ്പിക്കേണ്ടി വരുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ജൂലൈ 16-ന് പ്രഖ്യാപിച്ച നീറ്റ്-യുജി ഫലങ്ങള്‍ തൃപ്തികരമായിരുന്നുവെന്നും എന്നാല്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ചിലര്‍ വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പ്രധാനമന്ത്രിക്ക് നല്‍കിയ രാജിക്കത്തില്‍ ധര്‍മേന്ദ്ര പ്രധാന്‍ ആരോപിക്കുന്നത്. രാജ്യത്തെ യുവാക്കളെ ആശയക്കുഴപ്പത്തിന്റെ കെണിയില്‍ വീഴാന്‍ അനുവദിക്കില്ലെന്നും, ജന്തര്‍ മന്തറിലും രാജ്യത്തുടനീളവും ഉടലെടുത്ത പ്രക്ഷോഭ സാഹചര്യം രാഷ്ട്രവിരുദ്ധ ശക്തികള്‍ മുതലെടുക്കുന്നത് തടയാനാണ് താന്‍ പദവി ഒഴിയുന്നതെന്നും രാജിക്കത്തില്‍ വ്യക്തമാക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!