മിഷിഗൻ∙ യുഎസിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ യുവാവ് മരിച്ചു. മിഷിഗനിൽ വച്ച് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ തെലങ്കാനയിലെ നിർമൽ ജില്ല സ്വദേശിയായ നിത്യാനന്ദ് റെഡ്ഡി ഗന്നു (26) എന്ന നന്ദുവാണ് മരിച്ചത്. മിഷിഗനിലെ ആൻ ആർബറിൽ ഈ മാസം 18ന് ഉണ്ടായ അപകടത്തിലാണ് നിത്യാനന്ദിന് പരുക്കേറ്റത്.

അപകടത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും പിന്നീട് സെറിബ്രൽ ഫാറ്റ് എംബോളിസം എന്ന അപൂർവവും ഗുരുതരവുമായ അവസ്ഥയുണ്ടായി. ഒടിഞ്ഞ അസ്ഥിയിൽ നിന്നുള്ള കൊഴുപ്പുകണങ്ങൾ രക്തയോട്ടത്തിലൂടെ തലച്ചോറിലെത്തി രക്തക്കുഴലുകളിൽ തടസ്സം സൃഷ്ടിക്കുന്ന അവസ്ഥയാണ് സെറിബ്രൽ ഫാറ്റ് എംബോളിസം. ഇതേ തുടർന്നാണ് 22ന് യുവാവിന്റെ മരണം സംഭവിച്ചതെന്ന് കുടുംബം അറിയിച്ചു.
024ൽ ഇൻഡ്യാന ടെക്കിൽ നിന്ന് ഇൻഫർമേഷൻ സിസ്റ്റംസിൽ മാസ്റ്റേഴ്സ് ബിരുദം നേടിയിട്ടുണ്ട്. ആശുപത്രി ചികിത്സാ ചെലവുകൾ, ഇൻഷുറൻസിൽ ഉൾപ്പെടാത്ത ഐസിയു ചെലവുകൾ, മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനുള്ള ചെലവ് എന്നിവ കണ്ടെത്തുന്നതിനായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് ധനശേഖരണം നടത്തി വരികയാണ്.
ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത്GoFundMe ൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
