Wednesday, July 29, 2026

പെയിന്റിങിനെ തുടര്‍ന്ന് ദുര്‍ഗന്ധം: മണ്‍ട്രിയോള്‍ വിമാനത്താവളത്തില്‍ സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു

മണ്‍ട്രിയോള്‍: മണ്‍ട്രിയോള്‍- ട്രൂഡോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സര്‍വീസുകള്‍ ഭാഗിമായി പുനഃരാരംഭിച്ചു. പെയ്ന്റ് അടിച്ചതിനെ തുടര്‍ന്ന് അനുഭവപ്പെട്ട രൂക്ഷമായ ദുഗന്ധത്തെ തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. യുഎസിലേക്കുളള ഇരുപതോളം വിമാന സര്‍വീസുകളായിരുന്നു റദ്ദാക്കിയത്. വിമാനത്താവളത്തിലെ യു.എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (USCBP) മേഖലയില്‍ നടന്ന പെയിന്റിങ്, വാര്‍ണിഷിങ് ജോലികളാണ് ദുര്‍ഗന്ധത്തിന് കാരണമായത്.

കസ്റ്റംസ് പരിശോധനാ വിഭാഗത്തില്‍ അതിരൂക്ഷമായ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബിസിനസ് പ്രവര്‍ത്തനങ്ങളും സുരക്ഷാ പരിശോധനകളും യു.എസ് അധികൃതര്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരോട് ഈ പ്രദേശം ഉടന്‍ ഒഴിയാന്‍ സുരക്ഷാ ജീവനക്കാര്‍ ആവശ്യപ്പെടുകയും ചെയ്തു. മണിക്കൂറുകളോളം പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ വിവിധ യു.എസ് നഗരങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നു.

ദുര്‍ഗന്ധം ഒഴിവാക്കാന്‍ മേഖലയില്‍ വെന്റിലേഷന്‍ വര്‍ദ്ധിപ്പിച്ചതായി എയര്‍പോര്‍ട്ട് വക്താവ് അറിയിച്ചു. തുടര്‍ന്ന് മണ്‍ട്രിയോള്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധന നടത്തുകയും സാഹചര്യം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. യു.എസ് കസ്റ്റംസ് പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ചെങ്കിലും യാത്രാ സര്‍വീസുകളിലെ വൈകല്‍ തുടരാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് സമയം പരിശോധിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!