Thursday, July 30, 2026

കുവൈറ്റില്‍ ചൈനീസ് കമ്പനി കെട്ടിടം ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം; തൊഴിലാളി കൊല്ലപ്പെട്ടു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ വടക്കന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനിയുടെ കെട്ടിടത്തിന് നേരെ ഇറാന്റെ ആക്രമണം. ആക്രമണത്തില്‍ ഒരു തൊഴിലാളി കൊല്ലപ്പെടുകയും കെട്ടിടത്തിന് ഗുരുതരമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സൗദ് അബ്ദുല്‍ അസീസ് അല്‍ ഉതൈബിയാണ് (സൗദ് അല്‍ അതീവി) വാര്‍ത്താക്കുറിപ്പിലൂടെ സംഭവം സ്ഥിരീകരിച്ചത്. ആക്രമണം നടന്ന ഉടന്‍ തന്നെ വിവിധ സുരക്ഷാ-അടിയന്തര വിഭാഗങ്ങളുമായി ഏകോപിച്ച് ആവശ്യമായ രക്ഷാപ്രവര്‍ത്തനങ്ങളും തുടരന്വേഷണ നടപടികളും സ്വീകരിച്ചതായി അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് കുവൈറ്റ് സായുധ സേന വ്യക്തമാക്കി. പൗരന്മാരുടെയും രാജ്യത്ത് താമസിക്കുന്ന വിദേശികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ സായുധ സേന സദാ സജ്ജമാണെന്നും ഏതു സാഹചര്യത്തെയും പ്രതിരോധിക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍ പൂര്‍ണ്ണ സജ്ജമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!