Sunday, August 2, 2026

സാധാരണക്കാര്‍ക്ക് ആശ്വാസം; നാല് പുതിയ CRA ആനുകൂല്യങ്ങള്‍ ഈ മാസം അക്കൗണ്ടിലെത്തും

ഒന്റാരിയോ: കാനഡയിലെ ഇടത്തരം വരുമാനക്കാരായ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും വലിയ ആശ്വാസമായി കാനഡ റെവന്യൂ ഏജന്‍സിയുടെ (CRA) നാല് പുതിയ ആനുകൂല്യ പേയ്മെന്റുകള്‍ ഓഗസ്റ്റ് മാസത്തില്‍ ബാങ്ക് അക്കൗണ്ടുകളിലെത്തുന്നു. 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം മാസമായ ഓഗസ്റ്റില്‍, 2025-ലെ ടാക്‌സ് റിട്ടേണ്‍ ഡാറ്റയും 2 ശതമാനം ഇന്‍ഡക്‌സേഷന്‍ വര്‍ധനയും അടിസ്ഥാനമാക്കിയാണ് തുക കണക്കാക്കിയിരിക്കുന്നത്.

ആദ്യ പേയ്മെന്റായ ഒന്റാരിയോ ട്രില്ലിയം ബെനിഫിറ്റ് (OTB) ഓഗസ്റ്റ് 10-നാണ് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റാകുന്നത്. ഈ പ്രവിശ്യാ ആനുകൂല്യത്തില്‍ എനര്‍ജി, പ്രോപ്പര്‍ട്ടി ടാക്‌സ്, സെയില്‍സ് ടാക്‌സ് ക്രെഡിറ്റുകള്‍ ഉള്‍പ്പെടുന്നു. OEPTC വഴി 18 മുതല്‍ 64 വയസ്സ് വരെയുള്ള അര്‍ഹരായവര്‍ക്ക് പരമാവധി $1,307 വരെയും, മുതിര്‍ന്ന പൗരന്മാര്‍ക്ക് $1,488 വരെയും വാര്‍ഷിക ആനുകൂല്യം ലഭിക്കും. തുടര്‍ന്ന് ഓഗസ്റ്റ് 20-ന് കാനഡ ചൈല്‍ഡ് ബെനിഫിറ്റ് (CCB) വിതരണം ചെയ്യും.

18 വയസ്സിന് താഴെയുള്ള കുട്ടികളുള്ള അര്‍ഹരായ കുടുംബങ്ങള്‍ക്കുള്ള ഈ നികുതിരഹിത പ്രതിമാസ സഹായത്തിലൂടെ 6 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രതിമാസം പരമാവധി $679.75 വരെയും, 6 മുതല്‍ 17 വയസ്സ് വരെയുള്ളവര്‍ക്ക് $573.58 വരെയും ലഭിക്കും. 2025-ല്‍ കുടുംബ വരുമാനം $38,237-ല്‍ താഴെയുള്ളവര്‍ക്കാണ് പൂര്‍ണ്ണ ആനുകൂല്യവും ലഭ്യമാകുന്നത്. ഓഗസ്റ്റ് 25-നാണ് ന്യൂഫൗണ്ട്ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ ഡിസെബിലിറ്റി ബെനിഫിറ്റ് (NLDB) അക്കൗണ്ടുകളില്‍ എത്തുന്നത്. 18-നും 64-നും ഇടയില്‍ പ്രായമുള്ള, വൈകല്യമുള്ള കുറഞ്ഞ വരുമാനക്കാര്‍ക്ക് പ്രതിമാസം $400 വരെ ലഭിക്കും; കുടുംബത്തില്‍ രണ്ടുപേര്‍ക്കും അര്‍ഹതയുണ്ടെങ്കില്‍ പ്രതിമാസം $800 വരെയും ലഭ്യമാകും. അവസാന പേയ്മെന്റായ ആല്‍ബര്‍ട്ട ചൈല്‍ഡ് ആന്‍ഡ് ഫാമിലി ബെനിഫിറ്റ് (ACFB) ഓഗസ്റ്റ് 27-നാണ് ലഭിക്കുക. ആല്‍ബര്‍ട്ടയിലെ കുട്ടികളുള്ള കുടുംബങ്ങള്‍ക്കുള്ള ഈ ത്രൈമാസ ആനുകൂല്യം വഴി കുട്ടികളുടെ എണ്ണമനുസരിച്ച് ഒരു കുടുംബത്തിന് വര്‍ഷത്തില്‍ $2,311 മുതല്‍ $5,882 വരെ തുക ലഭിക്കും.

അതേസമയം, കാനഡ ഗ്രോസറീസ് ആന്‍ഡ് എസന്‍ഷ്യല്‍സ് ബെനിഫിറ്റ്, അഡ്വാന്‍സ്ഡ് കാനഡ വര്‍ക്കേഴ്സ് ബെനിഫിറ്റ് എന്നിവയുടെ അടുത്ത ഗഡുക്കള്‍ ഒക്ടോബറില്‍ മാത്രമേ വിതരണം ചെയ്യൂ. ബാങ്ക് അക്കൗണ്ട് നേരിട്ട് ലിങ്ക് ചെയ്തവര്‍ക്ക് പ്രഖ്യാപിത ദിവസങ്ങളില്‍ തന്നെ തുക അക്കൗണ്ടില്‍ ലഭ്യമാകും. എന്നാല്‍ ചെക്ക് മുഖേന പേയ്മെന്റ് ലഭിക്കുന്നവര്‍ 5 മുതല്‍ 10 പ്രവൃത്തിദിവസങ്ങള്‍ വരെ കാത്തിരിക്കേണ്ടതുണ്ട്. നിശ്ചിത സമയത്തിനകം തുക ലഭിക്കാത്തപക്ഷം 1-800-387-1193 എന്ന നമ്പറില്‍ സി.ആര്‍.എയുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!