Sunday, August 2, 2026

മണ്‍ട്രിയോളില്‍ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യത; മുന്നറിയിപ്പ്

മണ്‍ട്രിയോള്‍: മണ്‍ട്രിയോളില്‍ കനത്ത ഇടിമിന്നലിനും കാറ്റിനും സാധ്യതയെന്ന് എന്‍വയോണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) മുന്നറിയിപ്പ് നല്‍കി. ഗ്രേറ്റര്‍ മണ്‍ട്രിയോള്‍ മേഖലയില്‍ ഞായറാഴ്ച ഉച്ചയ്ക്കും വൈകുന്നേരവും കനത്ത ഇടിമിന്നലിനും പ്രകൃതിക്ഷോഭത്തിനും സാധ്യതയുണ്ട്. ശക്തമായ കാറ്റോടും കനത്ത മഴയോടും കൂടിയ ഇടിമിന്നലുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

ജലാശയങ്ങള്‍ക്ക് മുകളിലുണ്ടാകുന്ന പെട്ടെന്നുള്ള ശക്തമായ കാറ്റ് കാരണം ബോട്ടിങ്് ഉള്‍പ്പെടെയുള്ള ജല വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് അപകടകരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ശക്തമായ കാറ്റില്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍, വേലികള്‍, മരച്ചില്ലകള്‍, താല്‍ക്കാലിക ഷെഡ്ഡുകള്‍ എന്നിവയ്ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്.

കൂടാതെ, കനത്ത മഴ കാരണം പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും റോഡുകളില്‍ കാഴ്ചമങ്ങുന്നതിനും സാധ്യതയുണ്ട്. ആയതിനാല്‍ പ്രദേശവാസികളും യാത്രക്കാരും കടുത്ത ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!