Monday, August 3, 2026

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യിക്ക് പുതിയ ഓഫീസ്; ചിലവ് 11 കോടി രൂപ

ചെന്നൈ: അരനൂറ്റാണ്ടിലേറെയായി ചരിത്രപ്രസിദ്ധമായ സെന്റ് ജോര്‍ജ് കോട്ടയില്‍ പ്രവര്‍ത്തിച്ചു വരുന്ന തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫിസ് മാറ്റാന്‍ തീരുമാനമായി. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 11 കോടി രൂപ അനുവദിച്ചു. സെക്രട്ടേറിയറ്റ് വളപ്പിലുള്ള 10 നിലകളുള്ള നാമക്കല്‍ കവിജ്ഞര്‍ മാളികയുടെ പത്താം നിലയിലാണ് പുതിയ ഓഫിസ് സജ്ജമാക്കുന്നത്.

മുഖ്യമന്ത്രിയുടെ ചേംബര്‍, പ്രൈവറ്റ് സെക്രട്ടറിമാരുടെ ഓഫിസുകള്‍, ഉന്നതതല യോഗങ്ങള്‍ ചേരാനുള്ള കോണ്‍ഫറന്‍സ് ഹാള്‍, വെയിറ്റിങ് ഏരിയ തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളും പുതിയ ഓഫിസില്‍ ഒരുക്കും. നിര്‍മാണ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പിന് (PWD) മൂന്ന് മാസത്തിനുള്ളില്‍ പണികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥലപരിമിതിയും ഭരണപരമായ ആവശ്യങ്ങളും കണക്കിലെടുത്താണ് ഓഫിസ് മാറ്റാന്‍ തീരുമാനിച്ചതെന്നാണ് വിവരം.

നിലവിലെ ഓഫിസ് മാറ്റിസ്ഥാപിക്കുന്നതിനൊപ്പം സെക്രട്ടേറിയറ്റിലെ മറ്റ് മന്ത്രിമാരുടെ ഓഫിസുകളും നവീകരിക്കുന്നുണ്ട്. 15 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ ചെലവിട്ടാണ് ഓരോ മന്ത്രിയുടെയും ഓഫിസ് മുറികള്‍ അത്യാധുനിക രീതിയില്‍ പുതുക്കിപ്പണിയുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!