Wednesday, August 5, 2026

പിഴയൊടുക്കാതെ വാഹന ഉടമകള്‍; ഓട്ടവ നഗരസഭയ്ക്ക് കിട്ടാനുള്ളത് കോടികളുടെ കുടിശ്ശിക

ഓട്ടവ: ഒന്റാരിയോ പ്രവിശ്യാ സര്‍ക്കാര്‍ റോഡുകളിലെ സ്പീഡ് ക്യാമറ പ്രവര്‍ത്തനം അവസാനിപ്പിച്ച് എട്ട് മാസത്തിന് ശേഷവും ഓട്ടവ നഗരസഭയ്ക്ക് മോട്ടോര്‍ വാഹന ഉടമകളില്‍ നിന്ന് പിഴയിനത്തില്‍ ലഭിക്കാനുള്ളത് മില്യണ്‍ ഡോളറുകള്‍. ക്യാമറകള്‍ വഴി ലഭിച്ച 68,418 നിയമലംഘന ടിക്കറ്റുകളില്‍ നിന്നായി 1.03 കോടി കനേഡിയന്‍ ഡോളറിലധികം (ഏകദേശം $10.3 million) തുകയാണ് ഇനിയും പിരിഞ്ഞു കിട്ടാനുള്ളത്.

2020 ജൂലൈ മുതല്‍ 2025 നവംബര്‍ വരെ ഓട്ടവയിലെ ഓട്ടോമേറ്റഡ് സ്പീഡ് എന്‍ഫോഴ്‌സ്‌മെന്റ് പ്രോഗ്രാം വഴി ആകെ 11,43,240 സ്പീഡ് ടിക്കറ്റുകളാണ് നല്‍കിയത്. കൂടുതല്‍ കുടിശ്ശിക ഒന്റാരിയോ ഡ്രൈവര്‍മാര്‍ക്ക് നല്‍കാനുള്ള തുകയില്‍ ഭൂരിഭാഗവും ഒന്റാരിയോയിലെ ഡ്രൈവര്‍മാരില്‍ നിന്നാണ്. 52,622 ടിക്കറ്റുകളിലായി 7.76 ദശലക്ഷം ഡോളര്‍ ഇവര്‍ അടയ്ക്കാനുണ്ട്. കെബെക്കില്‍ നിന്നുള്ള വാഹന ഉടമകള്‍ 15,653 ടിക്കറ്റുകളിലായി 2.52 ദശലക്ഷം ഡോളറിലധികം അടയ്ക്കാനുണ്ട്. ഇതിനു പുറമെ മറ്റ് എട്ട് കനേഡിയന്‍ പ്രവിശ്യകളില്‍ നിന്നുള്ളവര്‍ക്കും അമേരിക്കയില്‍ നിന്നുള്ള മൂന്ന് ഡ്രൈവര്‍മാര്‍ക്കും ($382) കുടിശ്ശികയുണ്ട്.

വിവിധ പ്രവിശ്യകളിലെ കുടിശ്ശിക വിവരങ്ങള്‍:

ഒന്റാരിയോ: 52,622 ടിക്കറ്റുകള്‍ ($7,769,615)

കെബെക്: 15,653 ടിക്കറ്റുകള്‍ ($2,529,227)

ആല്‍ബര്‍ട്ട: 55 ടിക്കറ്റുകള്‍ ($10,865)

ന്യൂബ്രണ്‍സ്വിക്: 30 ടിക്കറ്റുകള്‍ ($5,228)

നോവസ്‌കോഷ: 30 ടിക്കറ്റുകള്‍ ($4,593)

ബ്രിട്ടിഷ് കൊളംബിയ: 16 ടിക്കറ്റുകള്‍ ($2,844)

മാനിറ്റോബ: 6 ടിക്കറ്റുകള്‍ ($745)

യുണൈറ്റഡ് സ്റ്റേറ്റ്‌സ്: 3 ടിക്കറ്റുകള്‍ ($382)

ന്യൂഫിന്‍ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍: 2 ടിക്കറ്റുകള്‍ ($250)

സസ്‌കച്വാന്‍: 1 ടിക്കറ്റ് ($135)

പിഴ കുടിശ്ശിക തുക ഈടാക്കാനുള്ള നടപടികള്‍ ശക്തമായി തുടരുകയാണെന്ന് ഡെപ്യൂട്ടി സിറ്റി ട്രഷറര്‍ ജോസഫ് മുഹുനി അറിയിച്ചു. മറ്റ് പ്രവിശ്യകളിലെ ഡ്രൈവര്‍മാരില്‍ നിന്ന് പിഴ ലഭിക്കുന്നതിനായി പരസ്പര സഹകരണ കരാറുകള്‍ നിലവിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം മുന്‍ മാസങ്ങളെ അപേക്ഷിച്ച് കുടിശ്ശിക ടിക്കറ്റുകളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. ഫെബ്രുവരിയില്‍ 81,654 അടയ്ക്കാത്ത ടിക്കറ്റുകളുണ്ടായിരുന്നത് നിലവില്‍ 68,418 ആയി കുറഞ്ഞിട്ടുണ്ട്.സ്പീഡ് ക്യാമറകള്‍ നിരോധിച്ചുകൊണ്ട് ഒന്റാരിയോ സര്‍ക്കാര്‍ പാസാക്കിയ നിയമത്തെ തുടര്‍ന്ന് 2025 നവംബര്‍ 14-നാണ് ഓട്ടവയിലെ സ്‌കൂള്‍ മേഖലകളിലും പ്രധാന റോഡുകളിലുമുണ്ടായിരുന്ന 60 ഫോട്ടോ റഡാര്‍ ക്യാമറകളുടെ പ്രവര്‍ത്തനം നഗരസഭ അവസാനിപ്പിച്ചത്. 2026 സെപ്റ്റംബറോടെ ഈ മേഖലകളില്‍ വേഗത കുറയ്ക്കാനുള്ള പുതിയ മുന്നറിയിപ്പ് ബോര്‍ഡുകളും ഫ്‌ലാഷിങ് ലൈറ്റുകളും സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!