കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 265 രൂപ വർധിച്ചതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,725 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,09,800 രൂപയിലെത്തി.കഴിഞ്ഞ ദിവസവും സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. അന്ന് ഒരു ഗ്രാം സ്വർണത്തിന് 13,360 രൂപയും ഒരു പവന് 1,06,880 രൂപയുമായിരുന്നു വില.
ആഗോള വിപണിയിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളും നിക്ഷേപകരുടെ സുരക്ഷിത നിക്ഷേപങ്ങളിലേക്കുള്ള നീക്കവും സ്വർണവില ഉയരാൻ കാരണമാകുന്നുവെന്നാണ് വിലയിരുത്തൽ. ആഗോളതലത്തിൽ സ്വർണത്തിന് ആവശ്യകത വർധിച്ചതോടെ ആഭ്യന്തര വിപണിയിലും വില വർധന തുടരുകയാണ്.

വിവാഹ സീസൺ അടുത്ത സാഹചര്യത്തിൽ സ്വർണവിലയിലെ തുടർച്ചയായ വർധന സാധാരണക്കാരെ ആശങ്കയിലാക്കുന്നുണ്ട്. നിലവിലെ നിരക്കിൽ ഒരു പവൻ സ്വർണം വാങ്ങാൻ പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നിവ ഉൾപ്പെടെ ഏകദേശം 1.22 ലക്ഷം രൂപ വരെ ചെലവാകുമെന്നാണ് കണക്കാക്കുന്നത്.
