Friday, August 7, 2026

തായ്‌ലന്‍ഡില്‍ സ്‌കൂളില്‍ വെടിവെപ്പ്: 6 മരണം; 15 പേര്‍ക്ക് പരുക്ക്

ബാങ്കോക്ക്: തായ്ലന്‍ഡിലെ പ്രമുഖ വിദ്യാലയത്തിലുണ്ടായ വെടിവെപ്പില്‍ മൂന്ന് വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരും ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു. 15 ഓളം പേര്‍ക്ക് പരുക്കേറ്റു. വടക്കുപടിഞ്ഞാറന്‍ ബാങ്കോക്കിലെ ബാംഗ് ക്രുവായ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ദേബ്സിരിന്‍ നോന്തബുരി സ്‌കൂളില്‍ വെള്ളിയാഴ്ചയാണ് നടുക്കുന്ന സംഭവം നടന്നത്. ആക്രമണം നടത്തിയ കൗമാരക്കാരനായ വിദ്യാര്‍ത്ഥിയും കൊല്ലപ്പെട്ടതായി ദേശീയ പോലീസ് വക്താവ് ത്രൈറോങ് ഫിവ്ഫാന്‍ അറിയിച്ചു.

സ്‌കൂളിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് വിദ്യാര്‍ത്ഥി സ്വന്തം വസതിയിലെത്തി മുത്തശ്ശനെയും മുത്തശ്ശിയെയും വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് മുത്തശ്ശന്റെ ഉടമസ്ഥതയിലുള്ള തോക്കുമായാണ് വിദ്യാര്‍ത്ഥി സ്‌കൂളിലെത്തി ആക്രമണം നടത്തിയത്. സംഭവസ്ഥലത്തുനിന്ന് 26 വെടിയുണ്ടകള്‍ ഉപയോഗിച്ചതായും 34 തോട്ടകള്‍ കൂടി വിദ്യാര്‍ത്ഥിയുടെ പക്കല്‍ ഉണ്ടായിരുന്നതായും പോലീസ് കണ്ടെത്തി. വെടിവെപ്പിന്റെ ശബ്ദം കേട്ട് പടക്കം പൊട്ടുന്നതാണെന്നാണ് ആദ്യം കരുതിയതെന്ന് 18 വയസ്സുകാരനായ ഒരു വിദ്യാര്‍ത്ഥി പ്രതികരിച്ചു.

സംഭവത്തില്‍ തായ്ലന്‍ഡ് പ്രധാനമന്ത്രി അനുതിന്‍ ചാര്‍ണ്‍വിരകുല്‍ കടുത്ത ദുഃഖം രേഖപ്പെടുത്തുകയും ഇരയായവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഏകദേശം 3,100 വിദ്യാര്‍ത്ഥികളും 147 അധ്യാപകരുമാണ് ഈ അധ്യയന വര്‍ഷത്തില്‍ സ്‌കൂളിലുള്ളത്. കടുത്ത തോക്ക് നിയന്ത്രണ നിയമങ്ങള്‍ നിലനില്‍ക്കുന്ന തായ്ലന്‍ഡില്‍, ഏകദേശം 1 കോടിയിലേറെ തോക്കുകള്‍ ജനങ്ങളുടെ കൈവശമുണ്ടെന്നും അതില്‍ 40 ശതമാനവും അനധികൃതമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!