Saturday, August 8, 2026

കാല്‍ഗറിയില്‍ അന്തരീക്ഷ താപനില താഴുന്നു; വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത

കാല്‍ഗറി: കാല്‍ഗറിയില്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥ മാറ്റത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. വരു ആഴ്ചകളില്‍ അന്തരീക്ഷ താപനില കുറയുമെന്നും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത പ്രവചിക്കുന്നു.

ശനിയാഴ്ച ശാന്തമായ കാലാവസ്ഥയായിരിക്കുമെങ്കിലും, വൈകുന്നേരം 5 മണിയോടെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് ഉയര്‍ന്ന സാധ്യതയുണ്ട്. വായുനിലവാരം മിതമായ നിരക്കിലായിരിക്കുമെങ്കിലും, ശക്തമായ കാറ്റ് വീശുന്ന സമയങ്ങളില്‍ ഇത് ഉയര്‍ന്ന ആരോഗ്യ അപകടസാധ്യതയുള്ള തലത്തിലേക്ക് (Air Quality Health Index) ഉയര്‍ന്നേക്കാം. അടുത്ത ഏതാനും ദിവസങ്ങളില്‍ ഈ സ്ഥിതി തുടരാനാണ് സാധ്യത.

അടുത്ത അഞ്ച് ദിവസങ്ങളില്‍ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നത് ശനിയാഴ്ചയായിരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ താപനില ക്രമേണ കുറയും. വരും മൂന്ന് ദിവസങ്ങളില്‍ വൈകുന്നേരങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും, തുടര്‍ന്ന് ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന മഴയ്ക്കും സാധ്യതയുണ്ട്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി 20 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥാ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!