Sunday, August 9, 2026

സ്വകാര്യ ബില്‍ഡര്‍മാര്‍ക്കുള്ള ഫെഡറല്‍ വായ്പ: പ്രതിഷേധം ശക്തമാക്കി ടൊറന്റോയിലെ ടെനന്റ്‌സ് യൂണിയനുകള്‍

ടൊറന്റോ: സ്വകാര്യ ബില്‍ഡര്‍മാര്‍ക്ക് ഫെഡറല്‍ ഭരണകൂടം അനുവദിച്ച കോടികളുടെ വായ്പയ്‌ക്കെതിരെ പ്രതിഷേധവുമായി ടെനന്റ്‌സ് യൂണിയനുകള്‍ രംഗത്ത്. കഴിഞ്ഞ ഏപ്രിലില്‍ രൂപീകരിച്ച ‘ടൊറന്റോ ടെനന്റ്‌സ് യൂണിയന്‍’ ഉള്‍പ്പെടെയുള്ള സംഘടനകളാണ് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും മേയര്‍ ഒലീവിയ ചൗവും പ്രഖ്യാപിച്ച പുതിയ ഭവന വായ്പാ പദ്ധതിക്കെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ടൊറന്റോയില്‍ 18 ഭവന പദ്ധതികളിലായി ആയിരക്കണക്കിന് വാടക വീടുകള്‍ നിര്‍മ്മിക്കുന്നതിനായി 2.7 ബില്യണ്‍ ഡോളറിന്റെ ധനസഹായമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതില്‍ 1.8 ബില്യണ്‍ ഡോളര്‍ കാനഡ മോര്‍ട്ട്‌ഗേജ് ആന്‍ഡ് ഹൗസിംഗ് കോര്‍പ്പറേഷന്‍ (CMHC) വഴി സ്വകാര്യ ബില്‍ഡര്‍മാര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പയായി നല്‍കുന്നതിനെയാണ് വാടകക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന സംഘടനകള്‍ ചോദ്യം ചെയ്യുന്നത്.

പൊതുപണം ഉപയോഗിച്ച് സ്വകാര്യ ബില്‍ഡര്‍മാരെ സഹായിക്കുന്നതിന് പകരം, പൂര്‍ണ്ണമായും പൊതുമേഖലാ-ലാഭരഹിത ഭവന നിര്‍മ്മാണ പദ്ധതികള്‍ക്കായി ഈ തുക വിനിയോഗിക്കണമെന്ന് ടൊറന്റോ ടെനന്റ്‌സ് യൂണിയന്‍ കോ-ചെയര്‍ ബ്രൂണോ ഡോബ്രുസിന്‍ ആവശ്യപ്പെട്ടു. സ്വകാര്യ മേഖലയില്‍ പുതിയതായി നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് വാടക വര്‍ദ്ധനവ് തടയുന്ന നിയന്ത്രണങ്ങള്‍ ബാധകമല്ലാത്തത് സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുമെന്ന് സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, രാജ്യത്തെ ഭവനക്ഷാമം പരിഹരിക്കാനും നിര്‍മ്മാണം വേഗത്തിലാക്കാനും ഇത്തരം വായ്പകള്‍ അനിവാര്യമാണെന്നാണ് സര്‍ക്കാരിന്റെയും നിര്‍മ്മാണ മേഖലയിലുള്ളവരുടെയും നിലപാട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!