ബെയ്ജിങ്: ജപ്പാനില്‍ നാശനഷ്ടങ്ങള്‍ വിതച്ച ‘ഡോള്‍ഫിന്‍’ ചുഴലിക്കാറ്റ് കനത്ത മഴയോടെ ചൈനീസ് തീരത്തേക്ക് അടുക്കുന്നു. മുന്‍കരുതലിന്റെ ഭാഗമായി ഷാങ്ഹായിലെ ഹോങ്ക്വിയാവോ, പുഡോങ് വിമാനത്താവളങ്ങളില്‍ നിന്നുള്ള 1,300-ഓളം സര്‍വീസുകളും (ഏകദേശം 60 ശതമാനം) റദ്ദാക്കി.

ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ വടക്കന്‍ തായ്വാനിലും തലസ്ഥാനമായ തായ്പേയിയിലും കനത്ത മഴ തുടരുകയാണ്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സുരക്ഷ കണക്കിലെടുത്ത് തായ്ഷോ നഗരത്തില്‍ നിന്ന് 3.9 ലക്ഷം ആളുകളെയും ഷാങ്ഹായില്‍ നിന്ന് മൂന്ന് ലക്ഷത്തോളം പേരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഷെജിയാങ് പ്രവിശ്യയില്‍ ഫെറി, ക്രൂയിസ് സര്‍വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.
