Monday, August 10, 2026

സുക്കരി സ്വര്‍ണഖനിയില്‍ പാറ ഇടിഞ്ഞുവീണ് അപകടം; ഒരു മരണം, അഞ്ചുപേര്‍ക്ക് പരുക്ക്

കയ്റോ: ഈജിപ്തിലെ കിഴക്കന്‍ മരുഭൂമിയിലെ സുക്കരി സ്വര്‍ണ ഖനിയില്‍ പാറ ഇടിഞ്ഞ് വീണ് അപകടം. അപകടത്തില്‍ ഒരു തൊഴിലാളി മരിക്കുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ ചെങ്കടല്‍ തീരത്തെ മര്‍സ അലം നഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റിയതായി പെട്രോളിയം, ധാതുവിഭവ മന്ത്രാലയം അറിയിച്ചു. പരുക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

സുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിക്കുന്നതും ആവശ്യമായ അന്വേഷണങ്ങള്‍ പൂര്‍ത്തിയാകുന്നതും വരെ അപകടം നടന്ന പ്രദേശത്തെ ജോലി താത്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു. അപകടത്തിന്റെ സാഹചര്യങ്ങള്‍ അന്വേഷിക്കാനും നിലവിലുള്ള സുരക്ഷാ നടപടിക്രമങ്ങള്‍ പുനഃപരിശോധിക്കാനും പ്രത്യേക കമ്മിറ്റി രൂപീകരിക്കാന്‍ പെട്രോളിയം, ധാതുവിഭവ മന്ത്രി കരീം ബദവി നിര്‍ദേശം നല്‍കി.

മര്‍സ അലമില്‍ നിന്ന് ഏകദേശം 30 കിലോമീറ്ററോളം തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സുക്കരി സ്വര്‍ണ ഖനി, ഈജിപ്ഷ്യന്‍ സര്‍ക്കാരും ആംഗ്ലോഗോള്‍ഡ് അശാന്തിയും തമ്മിലുള്ള സംയുക്ത സംരംഭമായ സുക്കരി ഗോള്‍ഡ് മൈന്‍സ് കമ്പനിയാണ് പ്രവര്‍ത്തിപ്പിക്കുന്നത്. പ്രതിവര്‍ഷം ഏകദേശം അഞ്ച് ലക്ഷം ഔണ്‍സ് സ്വര്‍ണം ഉല്‍പ്പാദിപ്പിക്കുന്ന ഈ ഖനി രാജ്യത്തെ ഖനന മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളില്‍ ഒന്നാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!