Thursday, August 13, 2026

മണ്‍ട്രിയോളില്‍ ഒഴുകിയെത്തി സഞ്ചാരികള്‍; വിനോദ സഞ്ചാര മേഖലയില്‍ സര്‍വകാല നേട്ടം

മണ്‍ട്രിയോള്‍: വിനോദ സഞ്ചാര മേഖലയില്‍ സര്‍വകാല നേട്ടവുമായി മണ്‍ട്രിയോള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അമേരിക്കയില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ ഏഴ് ശതമാനവും കാനഡയിലെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ളവരുടെ എണ്ണത്തില്‍ അഞ്ച് ശതമാനവും വര്‍ധനയുണ്ടായി. വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ അഞ്ച് ശതമാനത്തിനടുത്ത് വളര്‍ച്ച രേഖപ്പെടുത്തി. ടൂറിസം മോണ്‍ട്രിയോള്‍ പുറത്തുവിട്ട മെയ് മുതല്‍ ജൂലൈ വരെയുള്ള കണക്കുകള്‍ പ്രകാരം നഗരം സര്‍വ്വകാല റെക്കോര്‍ഡ് നേട്ടത്തിലേക്കാണ് കുതിക്കുന്നത്.

വാണിജ്യ സമ്മേളനങ്ങള്‍, കായിക മത്സരങ്ങള്‍, സാംസ്‌കാരിക-സംഗീത മേളകള്‍ എന്നിവയാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. അന്താരാഷ്ട്ര ജാസ് ഫെസ്റ്റിവല്‍, ഒഷിയാഗ സംഗീതോത്സവം തുടങ്ങിയവയില്‍ ഇത്തവണ റെക്കോര്‍ഡ് പങ്കാളിത്തമാണ് രേഖപ്പെടുത്തിയത്. കൂടാതെ ജൂണ്‍, ജൂലൈ മാസങ്ങളില്‍ മാത്രം അരലക്ഷത്തിലധികം പ്രതിനിധികള്‍ പങ്കെടുത്ത ബിസിനസ് കോണ്‍ഫറന്‍സുകള്‍ക്കും നഗരം വേദിയായി.

‘ടൊറന്റോ കാനഡയുടെ ഡൗണ്‍ടൗണ്‍ ആണെങ്കില്‍, മണ്‍ട്രിയോള്‍ കാനഡയുടെ പ്ലേഗ്രൗണ്ട് ആണ്. ആളുകള്‍ ഇവിടെ എത്തുന്നത് ആഘോഷിക്കാനാണ്,’ എന്ന് മണ്‍ട്രിയോള്‍ ടൂറിസം പ്രസിഡന്റും സി.ഇ.ഒയുമായ ഈവ് ലാലുമിയേര്‍ വ്യക്തമാക്കി. ലോകകപ്പ് ഫുട്‌ബോളിന് വേദി ആയില്ലെങ്കിലും അത് നഗരത്തിലെ മറ്റ് വലിയ പരിപാടികളെ ബാധിക്കാതിരുന്നതിനാല്‍ ഗുണകരമായെന്നും ലാലുമിയേര്‍ അഭിപ്രായപ്പെട്ടു.

വരുന്ന ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലും നാഷണല്‍ ബാങ്ക് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ്, ലാസോ കണ്‍ട്രി മ്യൂസിക് ഫെസ്റ്റിവല്‍ എന്നിവയോടെ ഈ പ്രതിദിന വളര്‍ച്ച തുടരുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!