Thursday, August 13, 2026

ഓട്ടവയില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

ഓട്ടവ: ബുധനാഴ്ച രാത്രി ഓട്ടവയില്‍ കനത്ത നാശം വിതച്ച് കാറ്റിനും മഴയ്ക്കും പിന്നാലെ ഇന്നും മോശം കാലാവസ്ഥ തുടരാന്‍ സാധ്യതയുണ്ടെന്ന് എന്‍വയോണ്‍മെന്റ് കാനഡ. ഉച്ചയ്ക്ക് ശേഷം 40 ശതമാനം മഴയ്ക്കും ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റിനും സാധ്യതയുണ്ട്. വ്യാഴാഴ്ച ഉയര്‍ന്ന താപനില 24 ഡിഗ്രി സെല്‍ഷ്യസും ഹ്യുമിഡെക്‌സ് 29 ഉം ആയിരിക്കും. രാത്രിയില്‍ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷവും 40 ശതമാനം മഴയ്ക്കുള്ള സാധ്യതയും തുടരും. കുറഞ്ഞ താപനില 14 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.

വെള്ളിയാഴ്ചയും ചിലയിടങ്ങളില്‍ മേഘാവൃതമായ അന്തരീക്ഷവും വൈകുന്നേരത്തോടെ 40 ശതമാനം മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ഉയര്‍ന്ന താപനില 24 ഡിഗ്രി സെല്‍ഷ്യസും ഹ്യുമിഡെക്‌സ് 26 ഉം രേഖപ്പെടുത്തും. എന്നാല്‍ വാരാന്ത്യത്തില്‍ കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച ഉയര്‍ന്ന താപനില 24 ഡിഗ്രി സെല്‍ഷ്യസോടെ തെളിഞ്ഞ വെയിലുള്ള കാലാവസ്ഥയായിരിക്കും. ഞായറാഴ്ച കുറച്ച് മേഘാവൃതമായ അന്തരീക്ഷത്തോടൊപ്പം ഉയര്‍ന്ന താപനില 26 ഡിഗ്രി സെല്‍ഷ്യസിലെത്തും. തിങ്കളാഴ്ച 30 ശതമാനം മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!