ഒന്റാരിയോ: ഒന്റാരിയോയിലെ പ്രമുഖ സ്പോര്‍ട്സ് ക്ലബ്ബായ ‘FC Barrie’യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘കാല്പന്ത് സീസണ് 5’ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഗ്രാന്‍ഡ് ലേക്കേഴ്സ് ക്ലബ്ബ് ചാമ്പ്യന്മാര്. ഒന്റാരിയോയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ ക്ലബ്ബുകളെ ഉള്‍പ്പെടുത്തി ബാരിയില്‍ വച്ചായിരുന്നു മത്സരം സംഘടിപ്പിച്ചത്. ടൂര്‍ണമെന്റില്‍ ഇന്റര്‍ ലണ്ടന്‍ ക്ലബ്ബ് റണ്ണേഴ്സ് അപ്പ് കപ്പ് സ്വന്തമാക്കി.

‘ഫ്രൂട്ട്സില്ല’ (Fruitsilla) ഫൗണ്ടര്‍ രതീഷ് മേഞ്ചേരി മണിയായിരുന്നു ടൂര്‍ണമെന്റിന്റെ മുഖ്യ സ്പോണ്സര്. സ്പൈസ് മാര്‍ട്ട് (Spice Mart), റിയല്‍ട്ടര്‍ ബോബി കുര്യന്, റെവ്ലൈന് ഓട്ടോമോട്ടീവ് (Revline Automotive) എന്നിവരായിരുന്നു സഹ സ്പോണ്‍സര്‍മാര്‍.

FC Barrie ക്ലബ്ബ് കമ്മിറ്റി ഭാരവാഹികളായ അരുണ്‍, സിവിഷ്, അമല്‍നാഥ്, ആശ്വിന്, മനു എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ടൂര്‍ണമെന്റ്, ഒന്റാരിയോയിലെ കായിക പ്രേമികള്‍ക്ക് ആവേശകരമായ അനുഭവമാണ് സമ്മാനിച്ചത്.
