Sunday, August 16, 2026

ഇ-കോളി ബാക്ടീരിയ: വന്‍കൂവറിലെ സണ്‍സെറ്റ് ബീച്ചില്‍ നീന്തലിന് നിരോധനം

വന്‍കൂവര്‍: വന്‍കൂവറിലെ പ്രശസ്തമായ സണ്‍സെറ്റ് ബിച്ചില്‍ നീന്തലിന് നിരോധനം ഏര്‍പ്പെടുത്തി. വെളളത്തില്‍ ഇ-കോളി ബാക്ടീരയയുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്. വന്‍കൂവര്‍ കോസ്റ്റല്‍ ഹെല്‍ത്ത് നടത്തിയ പരിശോധനയില്‍ ഇ- കോളി ബാക്ടീരിയ അനുവദനീയമായ പരിധിയേക്കാള്‍ വളരെ കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വെള്ളിആഴ്ച ബീച്ച് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു.

മേഖലയിലെ ബീച്ചുകളിലെ ജലനിലവാരം പരിശോധിക്കാന്‍ ആരോഗ്യ അധികൃതര്‍ പ്രധാനമായും രണ്ട് മാനദണ്ഡങ്ങളാണ് ഉപയോഗിക്കുന്നത്. 30 ദിവസത്തെ ശരാശരി ബാക്ടീരിയ സാന്നിധ്യം 100 മില്ലിലീറ്ററില്‍ 200 ഈ കോളൈ അല്ലെങ്കില്‍ അതില്‍ താഴെയായിരിക്കണം. കൂടാതെ ഒരു ദിവസത്തെ ഒറ്റ സാമ്പിളില്‍ 100 മില്ലിലീറ്ററില്‍ 400 ഇ- കോളി കൂടാനും പാടില്ല. എന്നാല്‍ വെള്ളിയാഴ്ച സണ്‍സെറ്റ് ബീച്ചില്‍ നിന്നുള്ള ഒറ്റ സാമ്പിള്‍ പരിശോധനയില്‍ ബാക്ടീരിയയുടെ അളവ് 100 മില്ലിലീറ്ററില്‍ 1,112 ആയി ഉയര്‍ന്നു. ഇത് അനുവദനീയമായ പരിധിയുടെ മൂന്നിരട്ടിയോളമാണ്.

മനുഷ്യരുടെയും മൃഗങ്ങളുടെയും പക്ഷികളുടെയും വിസര്‍ജ്യങ്ങളിലാണ് ഇ- കോളി ബാക്ടീരിയ പ്രധാനമായും കാണപ്പെടുന്നത്. വെള്ളത്തില്‍ ഇതിന്റെ അളവ് കൂടുന്നത് വിസര്‍ജ്യ മലിനീകരണത്തെയും ഹാനികരമായ മറ്റ് സൂക്ഷ്മജീവികളുടെ സാന്നിധ്യത്തെയുമാണ് സൂചിപ്പിക്കുന്നത്. ഇത്തരം വെള്ളത്തില്‍ നീന്തുമ്പോള്‍ ചെവി, കണ്ണ്, മൂക്ക്, തൊണ്ട, ചര്‍മ്മം എന്നിവിടങ്ങളില്‍ അണുബാധ ഉണ്ടാകാനും വെള്ളം ഉള്ളില്‍ ചെന്നാല്‍ വയറിളക്കം പോലെയുള്ള അസ്വസ്ഥതകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

മേയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ വന്‍കൂവര്‍ കോസ്റ്റല്‍ ഹെല്‍ത്ത് പ്രതിവാര പരിശോധനകള്‍ നടത്താറുണ്ട്. നിലവില്‍ വന്‍കൂവറില്‍ നീന്തല്‍ നിരോധിച്ചിരിക്കുന്ന രണ്ട് ബീച്ചുകളിലൊന്നാണ് സണ്‍സെറ്റ് ബീച്ച്. ട്രൗട്ട് ലേക്ക് (Trout Lake) ആണ് നിരോധനമുള്ള മറ്റൊരു ബീച്ച്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!