Monday, August 17, 2026

BJP ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി; K സുരേന്ദ്രൻ ദേശീയ സെക്രട്ടറി, സ്മൃതി ഇറാനിക്ക് ജനറല്‍ സെക്രട്ടറി ചുമതല

ഡല്‍ഹി: ബിജെപിയില്‍ ദേശീയതലത്തില്‍ വന്‍ അഴിച്ചുപണി. കേരളത്തിലെ മുതിര്‍ന്ന നേതാവ് കെ. സുരേന്ദ്രനെ ദേശീയ സെക്രട്ടറിയായി നിയമിച്ചു. മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ദേശീയ ജനറല്‍ സെക്രട്ടറിയായും നിയമിച്ചു. ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ പുതിയ ഭാരവാഹി പട്ടിക പുറത്തിറക്കി.

നിലവില്‍ ദേശീയ സെക്രട്ടറിയായ അനില്‍ ആന്റണിയെ അതേ സ്ഥാനത്ത് നിലനിര്‍ത്തി. അതേസമയം, എ.പി. അബ്ദുല്ലക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കി. ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറിയായി ബി.എല്‍. സന്തോഷ് തുടരും. പീയുഷ് ഗോയലാണ് ദേശീയ ട്രഷറര്‍.ദേശീയ വൈസ് പ്രസിഡന്റുമാരുടെ പട്ടികയില്‍ വസുന്ധര രാജെ സിന്ധ്യ ഉള്‍പ്പെടെ 13 പേരാണുള്ളത്. ഇതില്‍ ആറ് പേര്‍ വനിതകളാണ്. ദേശീയ ജനറല്‍ സെക്രട്ടറിമാരായി എട്ട് പേരെയും ദേശീയ സെക്രട്ടറിമാരായി 16 പേരെയും നിയമിച്ചിട്ടുണ്ട്.

പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ വിഭാഗത്തിലും മാറ്റമുണ്ട്. അമിത് മാളവ്യയെ സോഷ്യല്‍ മീഡിയ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റി അനില്‍ ബുലാനിയെ പുതിയ കണ്‍വീനറായി നിയമിച്ചു.ഹേമങ് ജോഷിയെ യുവമോര്‍ച്ച പ്രസിഡന്റായും രൂപ് കുമാരി ചൗധരിയെ മഹിളാ മോര്‍ച്ച പ്രസിഡന്റായും നിയമിച്ചു. കുന്വര്‍ ബാസിത് അലിയാണ് ന്യൂനപക്ഷ മോര്‍ച്ചയുടെ പുതിയ പ്രസിഡന്റ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!