Tuesday, August 18, 2026

അര്‍ജുന്‍ ആയങ്കിക്കെതിരായ കാപ്പാ നീക്കം: കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക് കൈമാറി

കണ്ണൂര്‍: ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികള്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. ഇതിന്റെ ഭാഗമായി ത തയ്യാറാക്കിയ വിശദമായ കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി. വളപട്ടണം എസ്.എച്ച്.ഒ തയ്യാറാക്കിയ റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ മുഖേനയാണ് അന്തിമ തീരുമാനത്തിനായി കളക്ടറുടെ മുന്നിലെത്തിച്ചിരിക്കുന്നത്.

കണ്ണൂരിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി അര്‍ജുന്‍ ആയങ്കിക്കെതിരെ നിലവില്‍ 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തിയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കാപ്പ പ്രകാരമുള്ള കടുത്ത നടപടിക്ക് പൊലീസ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

കളക്ടറാണ് കാപ്പ ചുമത്തുന്ന കാര്യത്തില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കേണ്ടത്. കളക്ടറുടെ തീരുമാനം വന്ന ശേഷം ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉയര്‍ന്ന റിവ്യൂ കമ്മറ്റി ഈ നടപടി പരിശോധിച്ച് അന്തിമ അംഗീകാരം നല്‍കുന്നതോടെയായിരിക്കും ഉത്തരവ് പ്രാബല്യത്തില്‍ വരിക.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!