Tuesday, August 18, 2026

വിഴിഞ്ഞം തുറമുഖം ചരിത്രത്തിലേക്ക്: എക്സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം, മിഷന്‍ സമുദ്രയ്ക്കും തുടക്കമായി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സമ്പൂര്‍ണ കയറ്റുമതി – ഇറക്കുമതി (എക്സിം) പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. ചൊവ്വാഴ്ച രാവിലെ 10.45ന് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ആദ്യ എക്സിം കണ്ടെയ്നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. കേന്ദ്ര തുറമുഖമന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി വി രാജേഷും വിട്ടുനിന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ സമ്പൂര്‍ണ എക്സിം (കയറ്റുമതി-ഇറക്കുമതി) പ്രവര്‍ത്തനങ്ങള്‍ക്ക് കസ്റ്റംസ് വിഭാഗത്തിന്റെ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്തിമ അനുമതി ലഭിച്ചിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ ആഴക്കടല്‍ ട്രാന്‍സ്ഷിപ്പ്മെന്റ് മദര്‍ പോര്‍ട്ടില്‍ നിന്നുള്ള വാണിജ്യ ചരക്ക് നീക്കത്തിനാണ് വിഴിഞ്ഞത്ത് തുടക്കമായത്. ആഗോള സമുദ്ര വ്യാപാരപാതകളെ ഇന്ത്യന്‍ വിപണിയുമായി ബന്ധിപ്പിക്കുന്ന കവാടമായി കേരളം മാറുന്നതിന്റെ തെളിവുകൂടിയാണ് സമ്പൂര്‍ണ എക്സിം പ്രവര്‍ത്തനങ്ങളുടെ തുടക്കം. സ്‌പെയിനിലെ വലന്‍സിയയിലേക്ക് അയച്ച ആദ്യ കയറ്റുമതി കണ്ടെയ്നറിന്റെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

കാര്‍ഷികോല്‍പ്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, കശുവണ്ടി, സമുദ്രോല്‍പ്പന്നങ്ങള്‍, കൈത്തറി, തുണിത്തരങ്ങള്‍ എന്നീ മേഖലകളിലെ സംസ്ഥാനത്തെയും രാജ്യത്തെയും ചെറുകിട -ഇടത്തരം സംരംഭങ്ങള്‍ക്ക് പുതിയ വിദേശ വിപണികളിലേക്ക് പ്രവേശിക്കാന്‍ എക്‌സിം പ്രവര്‍ത്തനങ്ങളിലൂടെ അവസരമൊരുങ്ങും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!