Wednesday, August 19, 2026

കാല്‍ഗറിയില്‍ സംയുക്ത പൊലീസ് റെയ്ഡ്: 18 പേര്‍ അറസ്റ്റില്‍; 91 വാറന്റുകള്‍ നടപ്പിലാക്കി

കാല്‍ഗറി: കാല്‍ഗറിയില്‍ ആല്‍ബര്‍ട്ട ഷെരീഫ്‌സ് ഫ്യൂജിറ്റീവ് അപ്രഹെന്‍ഷന്‍ സപ്പോര്‍ട്ട് ടീമുമായി ചേര്‍ന്ന് പോലീസും സുരക്ഷാ ഏജന്‍സികള്‍ നടത്തിയ സംയുക്ത റെയ്ഡില്‍ 18 പേര്‍ പിടിയിലായി. കാല്‍ഗറി ഡൗണ്‍ടൗണിലും പരിസര പ്രദേശങ്ങളിലും ഓഗസ്റ്റ് 5, 6 തീയതികളില്‍ നടന്ന പരിശോധനയില്‍ ഒളിവിലായിരുന്ന പ്രതികള്‍ക്കെതിരെ 91 അറസ്റ്റ് വാറന്റുകള്‍ നടപ്പിലാക്കുകയും കുടിശ്ശികയിനത്തില്‍ 3,000 ഡോളറിലധികം പിഴയായി ഈടാക്കുകയും ചെയ്തു.

വിവിധ കേസുകളില്‍ വാറന്റുള്ളവരെ ലക്ഷ്യമിട്ട് നടത്തിയ റെയ്ഡില്‍ നടപ്പിലാക്കിയ 91 വാറന്റുകളില്‍ 77 എണ്ണം ക്രിമിനല്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതും 14 എണ്ണം മറ്റ് കുറ്റകൃത്യങ്ങളുമാണ്. പോലീസുകാരെ ആക്രമിക്കുക, അറസ്റ്റ് തടസ്സപ്പെടുത്തുക, മാരകായുധങ്ങള്‍ കൈവശം വെയ്ക്കുക, ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെയാണ് വാറന്റുകളില്‍ ഭൂരിഭാഗവുമെന്ന് പോലീസ് വ്യക്തമാക്കി.

റെയ്ഡ് ഇതോടെ അവസാനിക്കുന്നില്ലെന്നും പരിശോധനയില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒളിവിലുള്ള കൂടുതല്‍ പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ പോലീസും അല്‍ബര്‍ട്ട ഷെരീഫ്‌സും ചേര്‍ന്ന് തുടരുമെന്നും കാല്‍ഗറി പോലീസ് സര്‍വീസിലെ സര്‍ജന്റ് ചെല്‍സി കാര്‍പെങ്കോ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!