Thursday, August 20, 2026

കനേഡിയന്‍ വ്യാപാര മന്ത്രി ഡൊമനിക് ലെബ്ലാങ്ക് വാഷിങ്ടണിലേക്ക്; വ്യാപാര ചര്‍ച്ചകള്‍ തുടരും

ഓട്ടവ: കാനഡ-യു.എസ് വ്യാപാര ചര്‍ച്ചകള്‍ തുടരുന്നതിനായി കാനഡ-യു.എസ് വാണിജ്യ മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് (Dominic LeBlanc) വാഷിങ്ടണിലേക്ക് തിരിച്ചു. യു.എസുമായുള്ള ഉഭയകക്ഷി വ്യാപാര ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ ഈ സന്ദര്‍ശനം.

കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം പുതിയ തീരുവ പ്രാബല്യത്തില്‍ വരാന്‍ രണ്ട് ദിവസത്തെ സാവകാശം മാത്രമാണ് ബാക്കിയുള്ളത്. ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്താന്‍ ഇനി വളരെ കുറഞ്ഞ സമയം മാത്രമുള്ള പശ്ചാത്തലത്തില്‍, ഈ ചര്‍ച്ചകള്‍ ഏറെ നിര്‍ണ്ണായകമാണ്.

പുതിയ തീരുവ പ്രാബല്യത്തില്‍ വരുന്നത് ഒഴിവാക്കാനും ഇരുരാജ്യങ്ങള്‍ക്കും അനുയോജ്യമായ കരാറിലെത്താനുമാണ് കനേഡിയന്‍ പ്രതിനിധി സംഘം ശ്രമിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!