ചെന്നൈ: മഹാബലിപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സതേണ്‍ കൗണ്‍സില്‍ യോഗത്തില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വീണ്ടും തര്‍ക്കം. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ നിലപാട് മുഖ്യമന്ത്രി വി. ഡി. സതീശന്‍ യോഗത്തില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. പുതിയ ഡാമിന്റെ നിര്‍മാണ ചെലവ് മുഴുവന്‍ കേരളം വഹിക്കാമെന്നും, വെള്ളം പൂര്‍ണ്ണമായും തമിഴ്നാടിന് തന്നെ നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. കൂടാതെ, പുതിയ ഡാം എവിടെ നിര്‍മിക്കണമെന്ന് തീരുമാനിക്കാനുള്ള പൂര്‍ണ്ണ അധികാരം തമിഴ്നാടിന് വിട്ടുനല്‍കാമെന്നും കേരള മുഖ്യമന്ത്രി അറിയിച്ചു.

എന്നാല്‍, കേരളത്തിന്റെ ഈ നിര്‍ദ്ദേശം തമിഴ്നാട് തള്ളി. നിലവിലെ നിലപാടില്‍ മാറ്റം വരുത്താന്‍ തങ്ങള്‍ തയ്യാറല്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് യോഗത്തില്‍ വ്യക്തമാക്കി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്ന ആവശ്യമാണ് തമിഴ്നാട് മുന്നോട്ടുവെച്ചത്. തമിഴ്നാട്ടിലെ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് പ്രയോജനം ലഭിക്കണമെങ്കില്‍ ജലനിരപ്പ് 152 അടിയാക്കുകയാണ് ഏക പോംവഴിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരു സംസ്ഥാനങ്ങളും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നതോടെ വിഷയത്തില്‍ ധാരണയിലെത്താനായില്ല.
