Friday, August 21, 2026

സെന്റ്.കാതറീനിസിൽ WSIB ഓഫീസ് അടച്ചുപൂട്ടുന്നു, നൂറുകണക്കിന് ജീവനക്കാർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യത!

സെന്റ് കാതറീനിസ്: ഒന്റാറിയോയിലെ Workplace Safety and Insurance Board (WSIB) ജീവനക്കാരുടെ തസ്തികകൾ വെട്ടിക്കുറയ്ക്കാനും പ്രാദേശിക ഓഫീസുകൾ അടച്ചുപൂട്ടാനും തീരുമാനിച്ചതായി റിപ്പോർട്ട്. പ്രവിശ്യയിലാകെ 466 തസ്തികകളാണ് ഇല്ലാതാക്കുന്നത്. സെന്റ് കാതറീനിസ് ഉൾപ്പെടെ 10 നഗരങ്ങളിലെ ഓഫീസുകളെയാണ് പുനഃസംഘടനയുടെ ഭാഗമായി ബാധിക്കുക.

സെന്റ് കാതറീനിസിലെ WSIB ഓഫീസിലെ ജീവനക്കാരെയും ഈ നീക്കം ബാധിക്കും. റിപ്പോർട്ടുകൾ പ്രകാരം 43 തസ്തികകൾ ഇവിടെ ബാധിക്കപ്പെടും. ജോലികൾ ഇല്ലാതാകുന്ന ജീവനക്കാർക്ക് മറ്റ് WSIB ഓഫീസുകളിലേക്ക് സ്ഥലംമാറാനുള്ള അവസരം നൽകുന്നുണ്ടെങ്കിലും, എല്ലാവർക്കും ജോലി നിലനിർത്താൻ കഴിയുമെന്ന് ഉറപ്പില്ല.

ജീവനക്കാർക്ക് പുതിയ സ്ഥലത്തേക്ക് മാറാൻ കഴിയുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ മൂന്ന് ആഴ്ചത്തെ സമയപരിധി നൽകിയതായി യൂണിയൻ അറിയിച്ചു. അതേസമയം, Waterloo മേഖലയിൽ അടുത്ത വർഷം 155 തസ്തികകൾ കൂടി ബാധിക്കപ്പെടാൻ സാധ്യതയുണ്ടെന്നും യൂണിയൻ പറയുന്നു.

Claims, account management മേഖലകളിലെ ചില back-office ജോലികൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് WSIBയുടെ വിശദീകരണം. ബാധിക്കപ്പെടുന്ന ജീവനക്കാർക്ക് relocation അവസരങ്ങൾ, resume writing, job-search services, benefits എന്നിവ നൽകുമെന്നും WSIB വ്യക്തമാക്കി.

എന്നാൽ, ജീവനക്കാരുടെ കുറവ് injured workers-ന് ലഭിക്കുന്ന സേവനങ്ങളെ ബാധിക്കുമെന്ന് യൂണിയൻ ആശങ്ക പ്രകടിപ്പിച്ചു. പ്രാദേശിക ഓഫീസുകൾ അടച്ചാലും injured workers-ന് return-to-work support നൽകുന്ന പ്രാദേശിക ടീമുകൾ തുടരുമെന്നാണ് WSIB പറയുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!