Saturday, August 22, 2026

കൊച്ചി മെട്രോയുടെ പേര് അതേപടി തുടരും; വിശദീകരണവുമായി KMRL

കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശിപാര്‍ശയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ വിശദീകരണവുമായി കെ.എം.ആര്‍.എല്‍ (KMRL). കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല കമ്പനിയുടെ പേരുമാറ്റത്തിന് ശിപാര്‍ശ നല്‍കിയതെന്നും ‘കൊച്ചി മെട്രോ’ എന്ന പേരില്‍ത്തന്നെ സര്‍വീസ് തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഒന്നിലധികം നഗരങ്ങളില്‍ മെട്രോ പദ്ധതികള്‍ വരുമ്പോള്‍ അവയെല്ലാം ഒറ്റ കമ്പനിക്ക് കീഴില്‍ കൊണ്ടുവരണമെന്ന കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണ് ‘കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്’ എന്ന പേര് മാറ്റുന്നത് പരിഗണിച്ചതെന്ന് കെ.എം.ആര്‍.എല്‍ എം.ഡി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കാരിന് സമര്‍പ്പിച്ച ശിപാര്‍ശയില്‍ വ്യക്തമാക്കിയിരുന്നു. ലഖ്നൗ മെട്രോ ‘ഉത്തര്‍പ്രദേശ് മെട്രോ’ ആയും നാഗ്പൂര്‍ മെട്രോ ‘മഹാരാഷ്ട്ര മെട്രോ’ ആയും പുനഃസംഘടിപ്പിച്ച ദേശീയ മാതൃക പിന്തുടര്‍ന്നായിരുന്നു ഈ നീക്കം.

തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുടെ ചുമതലയും കൊച്ചി വാട്ടര്‍ മെട്രോ, ഇലക്ട്രിക് മൊബിലിറ്റി പദ്ധതികളും കെ.എം.ആര്‍.എല്‍ നടപ്പിലാക്കുന്ന പശ്ചാത്തലത്തിലാണ് ‘കേരളം മെട്രോ റെയില്‍’ എന്ന പുതിയ പേര് നിര്‍ദേശിച്ചത്. എന്നാല്‍ കമ്പനിയുടെ പേരുമാറ്റത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ഹൈബി ഈഡന്‍ എം.പി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. സര്‍ക്കാരുമായി ആലോചിക്കാതെ നല്‍കിയ ശിപാര്‍ശ തള്ളുകയാണെങ്കില്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകില്ലെന്ന് കെ.എം.ആര്‍.എല്‍ വ്യക്തമാക്കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!