Saturday, August 22, 2026

ചിന്ത ജെറോം DYFI സംസ്ഥാന പ്രസിഡന്റ്; വിജിന്‍ സെക്രട്ടറി

തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും സെക്രട്ടറിയായി എം. വിജിന്‍ എംഎല്‍എയെയും തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. അഡ്വ. ആര്‍ രാഹുലാണ് ട്രഷറര്‍. ആദ്യമായാണ് ഡിവൈഎഫ്‌ഐ പ്രസിഡന്റ് സ്ഥാനത്ത് വനിതയെത്തുന്നത്.

വൈസ് പ്രസിഡന്റുമാര്‍: ആര്‍ ശ്യാമ, വി അനൂപ്. മുഹമ്മദ് അഫ്‌സല്‍, പി ഷബീര്‍, നിഖില്‍ ബാബു. ജോയിന്റ് സെക്രട്ടറിമാര്‍: ഗ്രീഷ്മ അജയ്‌ഘോഷ്, രജീവ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിന്‍ ദേവ്, കെ അനുശ്രീ. 92 അംഗ കമ്മറ്റിയെയും 25 സെക്രട്ടറിയേറ്റിനെയും തെരഞ്ഞെടുത്തു. സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷയായും വൈസ് ചെയര്‍പേഴ്സനായും ചിന്ത നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!