Sunday, August 23, 2026

യുഎസില്‍ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു; വെടിയേറ്റത് പീത്‌സ ഡെലിവറിക്കിടെ

വാഷിങ്ടണ്‍: യുഎസില്‍ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. പഞ്ചാബിലെ കപൂര്‍ത്തല സ്വദേശിയായ ഗുര്‍ദീപ് സിങ് (28) ആണ് മരിച്ചത്. പീത് സ ഡെലിവറി ഏജന്റായി ജോലി ചെയ്തു വരികയായിരുന്ന ഗുര്‍ദീപിന് ജോലി ചെയ്യുന്നതിനിടെയാണ് അജ്ഞാതന്റെ വെടിയേറ്റത്. കവര്‍ച്ചാ ശ്രമത്തിനിടെയാണ് അക്രമം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

വലിയ കടബാധ്യതകള്‍ തീര്‍ക്കാനും കുടുംബത്തെ സഹായിക്കാനുമായി 13 വര്‍ഷം മുന്‍പാണ് ഗുര്‍ദീപ് വായ്പയെടുത്ത് യുഎസിലേക്ക് പോയതെന്ന് പിതാവ് പ്യാരാലാല്‍ പറഞ്ഞു. അവിടെയെത്തിയ ശേഷവും ഏറെ ദുരിതങ്ങള്‍ സഹിച്ചാണ് അവന്‍ രാവും പകലും ജോലി ചെയ്തിരുന്നതെന്നും കുടുംബത്തെ കരകയറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഈ ദുരന്തമുണ്ടായതെന്നും പിതാവ് കണ്ണീരോടെ വ്യക്തമാക്കി.

ഗുര്‍ദീപിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഒപ്പം, ആക്രമണം നടത്തിയ കുറ്റവാളികളെ ഉടനടി അറസ്റ്റ് ചെയ്ത് അര്‍ഹമായ ശിക്ഷ ഉറപ്പാക്കണമെന്നും ബന്ധുക്കള്‍ അധികാരികളോട് അഭ്യര്‍ത്ഥിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!