Sunday, August 23, 2026

പ്രൈവറ്റ് ക്രെഡിറ്റ് മേഖലയിലെ വളര്‍ച്ച; ആശങ്ക പ്രകടിപ്പിച്ച് ബാങ്ക് ഓഫ് കാനഡ

ഓട്ടവ: കാനഡയിലെ ബാങ്കുകള്‍ക്കും നിക്ഷേപകര്‍ക്കും വെല്ലുവിളിയുയര്‍ത്തി ബാങ്കിങ് ഇതര വായ്പാ മേഖലയായ ‘പ്രൈവറ്റ് ക്രെഡിറ്റ്’ (Private Credit) അതിവേഗം വളരുന്നതായി ബാങ്ക് ഓഫ് കാനഡയുടെ റിപ്പോര്‍ട്ട്. പൊതുജനങ്ങളുടെയോ നിയന്ത്രണ ഏജന്‍സികളുടെയോ ശ്രദ്ധയില്‍പ്പെടാതെ കിടക്കുന്ന അര ട്രില്യണ്‍ (500 ബില്യണ്‍) ഡോളറിന്റെ വായ്പകളിലാണ് നിലവില്‍ കനേഡിയന്‍ സ്ഥാപനങ്ങള്‍ക്ക് പങ്കാളിത്തമുള്ളത്.

പരമ്പരാഗത ബാങ്കുകളെ ആശ്രയിക്കാതെ അസറ്റ് മാനേജ്മെന്റ് കമ്പനികള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, പെന്‍ഷന്‍ ഫണ്ടുകള്‍ എന്നിവയില്‍ നിന്ന് വന്‍കിട-ഇടത്തരം കമ്പനികള്‍ നേരിട്ട് വായ്പയെടുക്കുന്ന രീതിയാണ് പ്രൈവറ്റ് ക്രെഡിറ്റ്. ബാങ്ക് വായ്പകള്‍ ലഭിക്കാന്‍ പ്രയാസമുള്ളതും എന്നാല്‍ ബോണ്ട് വിപണിയില്‍ ഇറങ്ങാന്‍ തക്ക വളര്‍ച്ചയെത്താത്തതുമായ കമ്പനികളാണ് പ്രധാനമായും ഈ മാര്‍ഗ്ഗം തിരഞ്ഞെടുക്കുന്നത്.

കാനഡയില്‍ ഇത്തരം വായ്പകളുടെ വിഹിതം ആകെയുള്ള ബിസിനസ് വായ്പകളുടെ 15 ശതമാനത്തില്‍ നിലനില്‍ക്കുകയാണെങ്കിലും, വിദേശത്ത് പ്രത്യേകിച്ച് അമേരിക്കയില്‍ ഇതിലുണ്ടായ അതിവേഗ വളര്‍ച്ചയും തുടര്‍ന്നുള്ള സാമ്പത്തിക തകര്‍ച്ചകളും കേന്ദ്ര ബാങ്കിനെ ആശങ്കപ്പെടുത്തുന്നുണ്ട്. കനേഡിയന്‍ ബാങ്കുകളും പെന്‍ഷന്‍ ഫണ്ടുകളും വലിയ തുക അമേരിക്കന്‍ പ്രൈവറ്റ് ക്രെഡിറ്റ് ഫണ്ടുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്.

സുതാര്യതയില്ലായ്മയും കര്‍ശനമായ നിയന്ത്രണങ്ങളുടെ അഭാവവുമാണ് ഈ മേഖലയിലെ പ്രധാന ഭീഷണി. വന്‍ സാമ്പത്തിക മാന്ദ്യം ഉണ്ടാകുമ്പോള്‍ പ്രൈവറ്റ് ക്രെഡിറ്റ് മേഖല അതിനെ എങ്ങനെ തരണം ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. അമേരിക്കയിലെ ചില കമ്പനികളുടെ തകര്‍ച്ചയും നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതുമാണ് ബാങ്ക് ഓഫ് കാനഡയെ ജാഗ്രത പുലര്‍ത്താന്‍ പ്രേരിപ്പിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!