വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒൻ്റാരിയോ തടാകത്തിന്റെ (Lake Ontario) പേര് ‘ലേക്ക് അമേരിക്ക’ (Lake America) എന്നാക്കാൻ അമേരിക്ക ഗൗരവമായി പരിഗണിക്കുന്നുവെന്ന് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. കാനഡയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെടുകയും തീരുവ തർക്കം രൂക്ഷമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ പോസ്റ്റ്.
ട്രൂത്ത് സോഷ്യലിൽ ചൊവ്വാഴ്ച രാവിലെ പങ്ക് വച്ച കുറുപ്പിൽ പറയുന്നത് , “ഒന്റാരിയോയുമായി ഇനി കാര്യമായ ബിസിനസ്സ് നടത്താൻ ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. അതിനാൽ ഒന്റാരിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കാൻ അമേരിക്ക ഗൗരവമായി പരിഗണിക്കുകയാണ്.അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര ചർച്ചകൾ തകർന്നതിനു ശേഷം അമേരിക്ക കാനഡയിൽ നിന്നുള്ള ചില ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെ കാനഡയും പ്രതികാര തീരുവ പ്രഖ്യാപിച്ചിരുന്നു. ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡുമായുള്ള തർക്കവും ഈ സാഹചര്യത്തെ കൂടുതൽ രൂക്ഷമാക്കി.

2025-ൽ ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് ‘ഗൾഫ് ഓഫ് അമേരിക്ക’ എന്നാക്കിയതിനു സമാനമായ നീക്കമായാണ് ഈ നിർദേശം കാണപ്പെടുന്നത്. ഒന്റാരിയോ തടാകം അമേരിക്കയുടെ ന്യൂയോർക്ക് സംസ്ഥാനവും കാനഡയുടെ ഒന്റാരിയോ പ്രവിശ്യയും തമ്മിൽ അതിർത്തി പങ്കിടുന്ന മഹാതടാകങ്ങളിലൊന്നാണ്.ട്രംപിന്റെ ഈ പ്രസ്താവന കാനഡയുമായുള്ള ബന്ധം കൂടുതൽ വഷളാക്കുമെന്ന് നിരീക്ഷകർ പറയുന്നു.
