Thursday, August 27, 2026

ടെക്‌സസില്‍ നിന്ന് കാനഡയിലേക്ക് തോക്കുകള്‍ കടത്തി; ഒരാള്‍ അറസ്റ്റില്‍

കാല്‍ഗറി: ടെക്‌സസില്‍ നിന്ന് കാനഡയിലേക്ക് തോക്കുകള്‍ കടത്തിയ നാല്‍പ്പത്തിയൊന്നുകാരനെ പൊലീസ് പിടികൂടി. ജെറമി സോവ് എന്നയാളെയാണ് രണ്ട് ലോഡഡ് തോക്കുകളുമായി പോലീസ് അറസ്റ്റ് ചെയ്തത്. തോക്കുകള്‍ കൂടാതെ മയക്കുമരുന്നുകളും നിരവധി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പൊലീസ് പിടിച്ചെടുത്തു.

വ്യാജ വിന്‍ (VIN) നമ്പര്‍ പതിപ്പിച്ച ടൊയോട്ട ടുണ്‍ഡ്ര വാഹനം ബെല്‍റ്റ്ലൈനില്‍ വെച്ച് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വാഹനം തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഏതാനും ബ്ലോക്കുകള്‍ക്കപ്പുറം ഉപേക്ഷിക്കപ്പെട്ട നിലയില്‍ വാഹനം പൊലീസ് കണ്ടെത്തി.

തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്ന് ടാക്‌സി വിളിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ കണ്ട പോലീസ്, ടാക്‌സി തടയുകയും തുടര്‍ന്ന് കാല്‍നടയായി ഓടിയ പ്രതിയെ പോലീസ് നായയുടെ (Police Dog) സഹായത്തോടെ കീഴടക്കുകയുമായിരുന്നു. അറസ്റ്റ് സമയത്ത് ഇയാളില്‍ നിന്ന് MAC-11 9 mm സെമി ഓട്ടോമാറ്റിക് പിസ്റ്റള്‍, ഒരു സ്‌നബ് നോസ് റീവോള്‍വര്‍, സപ്രസ്സര്‍ എന്നിവ പോലീസ് കണ്ടെടുത്തു. ഈ തോക്കുകള്‍ ടെക്‌സസില്‍ നിന്ന് വാങ്ങി കാനഡയിലേക്ക് കടത്തിയതാണെന്ന് പോലീസ് സംശയിക്കുന്നു.

തുടര്‍ന്ന് വാഹനം പരിശോധിച്ചപ്പോള്‍ ലഹരിമരുന്നുകളായ കൊക്കെയ്ന്‍, മെത്താംഫെറ്റമൈന്‍, 15 ഹാന്‍ഡ്ഗണ്‍ റിസീവറുകള്‍, 5 സപ്രസ്സറുകള്‍, 13 ഹൈ-കപ്പാസിറ്റി മാഗസിനുകള്‍, നിരവധി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവയും പിടിച്ചെടുത്തു. പ്രതിക്കെതിരെ 36 ഓളം കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. സെപ്റ്റംബര്‍ 14-ന് ഇയാളെ കോടതിയില്‍ ഹാജരാക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!