Saturday, August 29, 2026

പൂരനഗരിയില്‍ പുലിക്കളിയാവേശം!; മടവിട്ട് ഇറങ്ങിയത് 450 ഓളം പുലികള്‍

തൃശൂര്‍: ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുന്ന പുലിക്കളി മഹോത്സവത്തിന് ആവേശത്തുടക്കം. 9 സംഘങ്ങളിലായി 450 ഓളം പുലികളാണ് ഇത്തവണ പൂരനഗരിയെ ആവേശത്തിലാറാടിക്കുന്നത്. വൈകിട്ട് നാല് മണിയോടെ യുവജനക്ഷേമ കായിക മന്ത്രി ഒ ജെ ജനീഷാണ് പുലിക്കളിക്ക് ഫ്‌ലാഹ് ഓഫ് നടത്തിയത്.

ഓരോ സംഘത്തിലും 50 ലധികം പുലികളാണ് അണിനിരക്കുന്നത്. ഇവര്‍ക്കൊപ്പം നിശ്ചല ദൃശ്യങ്ങളും പുലിക്കളിക്ക് അഴകേകുകയാണ്. തൃശൂര്‍ സ്വരാജ് റൗണ്ടില്‍ തുടങ്ങിയ പുലിക്കളിയില്‍ ശരീരത്തില്‍ പുലിയുടെയും കടുവയുടെയും മാതൃകകള്‍ ചായം പൂശി, മണി കെട്ടിയ അരപ്പട്ടയും അണിഞ്ഞ് തകിലടിയുടെയും ചെണ്ടമേളത്തിന്റെയും താളത്തിനൊത്ത് പുലിവേഷധാരികള്‍ ആവേശമാവുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് ജനങ്ങളാണ് പൂരനഗരിയില്‍ എത്തിയിരിക്കുന്നത്.

പ്രായഭേദമന്യേ നിരവധിപേരാണ് പുലികളിയില്‍ പങ്കെടുക്കുന്നത്. അയ്യന്തോള്‍, കുട്ടന്‍കുളങ്ങര, സീതാറാം മില്‍ ദേശം, ചക്കാ മുക്ക് ദേശം, നായ്ക്കനാല്‍ പുലികളി സമാജം , വിയ്യൂര്‍ യുവജന സംഘം , ശങ്കരങ്കുളങ്ങര ദേശം , വെളിയന്നൂര്‍, പാട്ടുരായ്ക്കല്‍ എന്നിങ്ങനെ 9 പുലിമടകളില്‍ എണ്ണം പറഞ്ഞ പുലികളാണ് നഗരം കീഴടക്കിയിരിക്കുന്നത്. മികച്ച പുലിക്കളി സംഘങ്ങള്‍ക്ക് വിവിധ പുരസ്‌കാരങ്ങളും ഒരുക്കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!