Saturday, August 29, 2026

തൊഴില്‍ കരാറുകളും പാര്‍സല്‍ സര്‍വീസിലെ വളര്‍ച്ചയും തുണച്ചു; കാനഡ പോസ്റ്റിന്റെ വരുമാനം വര്‍ധിച്ചു

ഓട്ടവ: കാനഡ പോസ്റ്റ് ഈ വര്‍ഷത്തെ രണ്ടാം പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) 27,700 ലക്ഷം ഡോളറിന്റെ (277 ദശലക്ഷം കനേഡിയന്‍ ഡോളര്‍) നഷ്ടം രേഖപ്പെടുത്തി. എന്നാല്‍ മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് നഷ്ടത്തിന്റെ അളവില്‍ കുറവുണ്ടായിട്ടുണ്ട്.

കനേഡിയന്‍ യൂണിയന്‍ ഓഫ് പോസ്റ്റല്‍ വര്‍ക്കേഴ്‌സുമായുള്ള തൊഴില്‍ തര്‍ക്കങ്ങളെ തുടര്‍ന്ന് 2025-ന്റെ രണ്ടാം പാദത്തില്‍ കമ്പനിക്ക് 40,700 ലക്ഷം ഡോളറിന്റെ നഷ്ടം നേരിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ജൂണില്‍ യൂണിയനുമായി പുതിയ കരാറുകളില്‍ എത്തിയതോടെ തൊഴില്‍ അന്തരീക്ഷം ശാന്തമായതും, പാര്‍സല്‍ സര്‍വീസിലുണ്ടായ വര്‍ധനയും, പ്രവര്‍ത്തനച്ചെലവ് കുറച്ചതുമാണ് ഇത്തവണ നഷ്ടം കുറയ്ക്കാന്‍ സഹായിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

രണ്ടാം പാദത്തില്‍ വരുമാനത്തില്‍ 220 ലക്ഷം ഡോളറിന്റെ (1.5 ശതമാനം) വര്‍ധനയുണ്ടായി. പാര്‍സല്‍ സര്‍വീസില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷത്തേക്കാള്‍ 20.7 ശതമാനം ഉയര്‍ന്നു. എന്നാല്‍ ഈ വര്‍ഷത്തെ ആദ്യ ആറു മാസങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മൊത്തം വരുമാനം 1,590 ലക്ഷം ഡോളര്‍ (ഏഴ് ശതമാനം) കുറഞ്ഞു. 2025 ആദ്യ പകുതിയില്‍ നഷ്ടം 44,800 ലക്ഷം ഡോളര്‍ ആയിരുന്നത് 2026 ആദ്യ പകുതിയില്‍ 48,200 ലക്ഷം ഡോളറായി വര്‍ധിച്ചു.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കാനഡ പോസ്റ്റ് പുതിയ പരിഷ്‌കാരങ്ങളിലേക്ക് കടക്കുകയാണ്. ഇതിന്റെ ഭാഗമായി 2026 അവസാനത്തോടും 2027-ലുമായി 6,21,000 വീടുകളിലെ നേരിട്ടുള്ള തപാല്‍ വിതരണം അവസാനിപ്പിച്ച് പൊതുവായ ‘കമ്മ്യൂണിറ്റി മെയില്‍ബോക്‌സ്’ സംവിധാനത്തിലേക്ക് മാറ്റും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ 40 ലക്ഷത്തോളം മേല്‍വിലാസങ്ങളെ ഈ സംവിധാനത്തിന് കീഴിലാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!