Sunday, August 30, 2026

ജര്‍മനിയില്‍ റെയില്‍വേ സ്റ്റേഷനില്‍ കത്തിയാക്രമണം; ബ്രിട്ടിഷ് യുവതിക്ക് ദാരുണാന്ത്യം, 27കാരന്‍ പിടിയില്‍

ലണ്ടന്‍: ജര്‍മനിയിലെ ബവേറിയയില്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ കത്തിയാക്രമണത്തില്‍ 31 വയസ്സുകാരിയായ ബ്രിട്ടിഷ് യുവതി കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നാലെ പ്രതിയായ 27 വയസ്സുകാരനായ ജര്‍മന്‍ യുവാവിനെ സ്ഥലത്തുവച്ചുതന്നെ പൊലീസ് അറസ്റ്റ് ചെയ്തു.

റോസന്‍ഹൈം റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം. കുത്തേറ്റതിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു.

ഫ്യൂര്‍സ്റ്റന്‍ഫെല്‍ഡ്ബ്രുക്ക് ജില്ലയില്‍ നിന്നുള്ളയാളാണ് പ്രതിയെന്നാണ് വിവരം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ആക്രമണത്തിന്റെ പശ്ചാത്തലവും പ്രതിയുടെ ഉദ്ദേശ്യവും കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതിയെ ഇന്ന് തന്നെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നാണ് വിവരം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!