Tuesday, September 1, 2026

ബ്രാംപ്ടണ്‍ മുന്‍ അഭിഭാഷകന്‍ 45 ലക്ഷം ഡോളര്‍ മോര്‍ട്ട്‌ഗേജ്-ചെക്ക് തട്ടിപ്പ് കേസില്‍ അറസ്റ്റില്‍

ബ്രാംപ്ടണ്‍: ഏകദേശം 45 ലക്ഷം ഡോളറിന്റെ മോര്‍ട്ട്‌ഗേജ്, ചെക്ക് തട്ടിപ്പ് കേസില്‍ ബ്രാംപ്ടണ്‍ സ്വദേശിയായ മുന്‍ അഭിഭാഷകന്‍ പവന്‍ജീത് സിംഗ് മാന്‍ അറസ്റ്റില്‍. ലോ സൊസൈറ്റി ട്രിബ്യൂണല്‍ ഓഫ് ഒന്റാരിയോ അദ്ദേഹത്തിന്റെ നിയമപ്രവര്‍ത്തന ലൈസന്‍സ് റദ്ദാക്കിയതിന് പിന്നാലെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

പീല്‍ റീജിയണല്‍ പോലീസിന്റെ അന്വേഷണത്തില്‍ വ്യാജ മോര്‍ട്ട്‌ഗേജ് രേഖകളും കള്ള ചെക്കുകളും ഉപയോഗിച്ച് നിരവധി വ്യക്തികളില്‍ നിന്ന് വന്‍തുക തട്ടിയെടുത്തതായി കണ്ടെത്തിയെന്നാണ് ആരോപണം. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ഇരകളുണ്ടാകാമെന്ന സംശയവും പോലീസ് പ്രകടിപ്പിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയതായും പോലീസ് അറിയിച്ചു. മോര്‍ട്ട്‌ഗേജ്, റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ ഏര്‍പ്പെടുന്നവര്‍ രേഖകളും സാമ്പത്തിക ഇടപാടുകളും കൃത്യമായി പരിശോധിക്കണമെന്നും സംശയാസ്പദമായ ഇടപാടുകള്‍ ഉടന്‍ അധികൃതരെ അറിയിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!