ടൊറന്റോ: നയാഗ്ര മലയാളി സമാജത്തിന്റെ (NMS) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ ഓണം 2026 ഓഗസ്റ്റ് 22ന് വെസ്റ്റ് നയാഗ്ര തിയേറ്ററിൽ ആഘോഷിച്ചു. ഏകദേശം 1,100 മലയാളി സമൂഹാംഗങ്ങൾ പങ്കെടുത്ത പരിപാടി കേരളീയ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും കൂട്ടായ്മയുടെയും ആഘോഷമായി.
ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടന്ന ഗംഭീരമായ മാവേലി വരവേൽപ്പും വൈവിധ്യമാർന്ന കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി. പ്രശസ്ത കലാകാരന്മാരായ അബിദ് അന്വറും സുകന്യ വർധരാജും അവതരിപ്പിച്ച സംഗീത പരിപാടിയും ശ്രദ്ധേയമായി. പരമ്പരാഗത ഓണസദ്യയും ആഘോഷത്തിന്റെ പ്രധാന ആകർഷണമായി.
നയാഗ്ര മലയാളി സമാജത്തിന്റെ പ്രസിഡന്റ് ശില്പ ജോഗിയുടെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും കൂട്ടായ പരിശ്രമത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
രജിസ്ട്രേഷൻ കൗണ്ടറുകളുടെ സുഗമമായ പ്രവർത്തനത്തിന് നേതൃത്വം നൽകിയ പിന്റോ, ജിയോ, ജോർജ് കെ., ബിജോയ്, സുജിത്ത് എസ്., എൽദോസ്, മധു, മിലൻ, നിഹാൻ എന്നിവർക്കും, സംഗീതവും AV സംവിധാനങ്ങളും ഒറ്റയ്ക്ക് കൈകാര്യം ചെയ്ത കാലേബിനും NMS പ്രത്യേക നന്ദി രേഖപ്പെടുത്തി.

ഭക്ഷണ കൗണ്ടറുകളിൽ സജീവമായി പ്രവർത്തിച്ച ജെയ്മോൻ മാപ്പിളശ്ശേരിൽ, റിഗിൽ, അലൻ, ടിജോ, മൊവിൻ, വിൻസെന്റ് എന്നിവരുൾപ്പെടെയുള്ള എല്ലാ സന്നദ്ധ പ്രവർത്തകർക്കും NMS ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.
കാവ്യയുടെ നേതൃത്വത്തിൽ കലാപരിപാടികളുടെ ഏകോപനവും സുഗമമായ നടത്തിപ്പും ഉറപ്പാക്കുന്നതിൽ സുജിത്ത്, ശാലിനി, ക്രിസ്റ്റി, വഫ, അഞ്ജു, മേഘ,ആൻ, കരോളിൻ, കാതറിൻ, മരിയ ,റാം, ആന്റണി എന്നിവർ നൽകിയ വിലപ്പെട്ട സംഭാവനയും പ്രത്യേകം അഭിനന്ദനാർഹമാണ്.
എക്സ് ഒഫീഷ്യോ അംഗങ്ങളായ റോബിൻ ചിറയത്തും ബൈജു പകലോമറ്റം നൽകിയ തുടർച്ചയായ പിന്തുണയ്ക്കും മാർഗനിർദേശത്തിനും നേതൃത്വത്തിനും NMS പ്രത്യേക നന്ദി രേഖപ്പെടുത്തി.
കേരളീയ സംസ്കാരവും ഓണത്തിന്റെ സന്ദേശമായ സ്നേഹവും ഐക്യവും ഉയർത്തിപ്പിടിച്ച മെഗാ ഓണം 2026 നയാഗ്ര മലയാളി സമൂഹത്തിന്റെ കൂട്ടായ്മയുടെ ശ്രദ്ധേയമായ വേദിയായി മാറി. പരിപാടി വിജയകരമാക്കാൻ സഹകരിച്ച എല്ലാ കമ്മിറ്റി അംഗങ്ങൾക്കും സന്നദ്ധ പ്രവർത്തകർക്കും കലാകാരന്മാർക്കും കുടുംബങ്ങൾക്കും പങ്കെടുത്തവർക്കും നയാഗ്ര മലയാളി സമാജം നന്ദി അറിയിച്ചു.
