Tuesday, September 1, 2026

അപ്രത്യക്ഷമായ ‘ദ്വീപ്’ കണ്ടെത്തി; 30 കിലോമീറ്റർ ഒഴുകിനീങ്ങിയതായി B.C ഹൈഡ്രോ

വൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിലുള്ള വില്ലിസ്റ്റൺ ജലസംഭരണിയിൽ (Williston Reservoir) പ്രത്യക്ഷപ്പെടുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്ത ‘ഒഴുകുന്ന രഹസ്യ ദ്വീപ്’ ഒടുവിൽ കണ്ടെത്തി. മുൻപുണ്ടായിരുന്ന സ്ഥാനത്തുനിന്നും ഏകദേശം 30 കിലോമീറ്റർ വടക്കുപടിഞ്ഞാറായി ഒഴുകിമാറിയ നിലയിലാണ് കാനഡയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ഊർജ്ജ കമ്പനിയായ ബി.സി ഹൈഡ്രോ ഈ ദ്വീപ് കണ്ടെത്തിയത്

ഏകദേശം 70 മീറ്റർ വീതിയും 140 മീറ്റർ നീളവുമാണ് ദ്വീപിനുള്ളത്. ശക്തമായ കാറ്റാണ് ദ്വീപിനെ ജലാശയത്തിലൂടെ നീക്കിയതെന്നാണ് വിലയിരുത്തൽ.റെക്കോർഡ് ഉയർന്ന ജലനിരപ്പ് റിസർവോയറിന്റെ തീരത്ത് നിന്ന് മരങ്ങളും മണ്ണും അടങ്ങിയ വലിയ ഭാഗം വേർപെടാൻ കാരണമായിരിക്കാമെന്ന് ബി.സി. ഹൈഡ്രോ അറിയിച്ചു. ദ്വീപിന്റെ യഥാർഥ ഉത്ഭവം ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല.

വില്ലിസ്റ്റൺ റിസർവോയറിലെ ശക്തമായ കാറ്റും തീരശോഷണവും ആഴം കുറഞ്ഞ വേരുകളുള്ള മരങ്ങളെ തീരത്ത് നിന്ന് വേർപെടാൻ കാരണമാകാമെന്ന് സൈമൺ ഫ്രേസർ സർവകലാശാലയിലെ ഭൗമശാസ്ത്ര വിദഗ്ധൻ ജോൺ ക്ലാഗ് പറഞ്ഞു.

ദ്വീപ് വീണ്ടും നീങ്ങാൻ സാധ്യതയുള്ളതിനാൽ പ്രദേശത്തെ ബോട്ടുകാർ ജാഗ്രത പാലിക്കണമെന്ന് ബി.സി. ഹൈഡ്രോ മുന്നറിയിപ്പ് നൽകി. ദ്വീപിൽ കയറാൻ ശ്രമിക്കരുതെന്നും അധികൃതർ നിർദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!