ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലുണ്ടായ കത്തിക്കുത്തില്‍ ബാങ്ക് ഓഫ് അമേരിക്ക എക്സിക്യൂട്ടീവ് കൊല്ലപ്പെട്ടു. ന്യൂജേഴ്സി ചെസ്റ്റര്‍ സ്വദേശിനിയായ എറിന്‍ പിയാസെന്റിയാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ നാല്പത്തിയൊമ്പതുകാരിയായ പമേല സിസ്‌നെറോസിനെ പോലീസ് വെടിവെച്ച് വീഴ്ത്തി.
വെസ്റ്റ് ഫോര്‍ട്ടി സെക്കന്‍ഡ് സ്ട്രീറ്റിനും സെവന്‍ത് അവന്യൂവിനും സമീപം വച്ചാണ് യാതൊരു പ്രകോപനവുമില്ലാതെ പമേല അക്രമം അഴിച്ചുവിട്ടത്. ആദ്യം ഒരു വൃദ്ധനെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി, തുടര്‍ന്ന് എറിന്‍ പിയാസെന്റിക്ക് നേരെ തിരിയുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം ആയുധം താഴെയിടാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാതെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെയാണ് അക്രമിയെ വെടിവെച്ച് വീഴ്ത്തിയത്.

പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും, ഭീകരാക്രമണമല്ലെന്നുമാണ് പോലീസിന്റെ സ്ഥിരീകരണം. പരുക്കേറ്റ വൃദ്ധന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. തിരക്കേറിയ നഗരമധ്യത്തില്‍ നടന്ന ആക്രമണം അമേരിക്കന്‍ ജനതയെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
