Friday, September 4, 2026

കടുത്ത ചൂടും കാട്ടുതീയും പ്രളയവും; കാലാവസ്ഥാ വ്യതിയാന കുരുക്കില്‍ കാനഡ

ഓട്ടവ: ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗവും മനുഷ്യന്റെ ഇടപെടലുകളും കാരണം ഭാവിയില്‍ കാനഡയില്‍ ചൂട് ഉയരുമെന്ന് കാനഡാസ് ചേഞ്ചിങ് ക്ലൈമറ്റ് റിപ്പോര്‍ട്ട്. നിലവിലെ കാലാവസ്ഥാ നയങ്ങള്‍ അതേപടി തുടര്‍ന്നാല്‍ ഈ നൂറ്റാണ്ടോടെ രാജ്യത്തെ താപനില 5 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്നും മുന്നറിയിപ്പ്.

നുനാവുട്ടില്‍ (Nunavut) ശൈത്യകാല താപനില 10 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ഉയര്‍ന്നേക്കാം. പടിഞ്ഞാറന്‍ കാനഡയിലെ മഞ്ഞുമലകളുടെ (Glaciers) 75 ശതമാനത്തിലധികം ഈ നൂറ്റാണ്ടോടെ പൂര്‍ണ്ണമായും അപ്രത്യക്ഷമാകും. സെപ്റ്റംബര്‍ മാസങ്ങളില്‍ ആര്‍ട്ടിക് സമുദ്രം മഞ്ഞില്ലാത്ത അവസ്ഥയിലാകാന്‍ 60 ശതമാനത്തിലധികം സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെക്കന്‍, മധ്യ കാനഡകളില്‍ വേനല്‍ക്കാല വരള്‍ച്ചയും, പെട്ടെന്നുണ്ടാകുന്ന പ്രളയങ്ങളും, കാട്ടുതീ സീസണിന്റെ ദൈര്‍ഘ്യവും വര്‍ധിക്കും.

അതേസമയം, ആഗോളതലത്തില്‍ ഹരിതഗൃഹ വാതക പുറന്തള്ളല്‍ ശക്തമായി കുറയ്ക്കുകയും 2075-ഓടെ ‘നെറ്റ് സീറോ’ ലക്ഷ്യം കൈവരിക്കുകയും ചെയ്താല്‍ താപനില വര്‍ദ്ധനവ് 3.5 ഡിഗ്രിയായി പരിമിതപ്പെടുത്താന്‍ സാധിക്കുമെന്ന് ഇന്‍ഡിപെന്‍ഡന്റ് പോളിസി റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. ‘ഇത് ഭൗതികശാസ്ത്രമാണ്, അന്തിമവിധിയല്ല’ എന്ന് ചൂണ്ടിക്കാണിച്ച വിദഗ്ധര്‍, ആഗോളതലത്തില്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചാല്‍ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനാകുമെന്നും വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!