Friday, September 4, 2026

11 വയസ്സുകാരന്റെ മരണത്തിനിടയാക്കിയ നായ ആക്രമണം; എഡ്മിന്റൻ യുവതിക്ക് രണ്ട് വർഷം വീട്ടുതടങ്കൽ ശിക്ഷ

എഡ്മിന്റൻ: കാനഡയിലെ എഡ്മിന്റനിൽ 11 വയസ്സുകാരൻ വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഉടമയായ യുവതിക്ക് കോടതി ശിക്ഷ വിധിച്ചു. 44 വയസ്സുകാരിയായ ക്രിസ്റ്റൽ മക്ഡൊണാൾഡ് എന്ന യുവതിക്കാണ് കോടതി രണ്ട് വർഷത്തെ വീട്ടുതടങ്കൽ (Conditional Sentence) ശിക്ഷ വിധിച്ചത്. മരണത്തിന് കാരണമായ ക്രിമിനൽ അനാസ്ഥയാണ് (Criminal negligence causing death) ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം

2024 ഏപ്രിലിൽ എഡ്മിന്റനിലെ സമ്മർസൈഡ് മേഖലയിലായിരുന്നു ഈ ദാരുണമായ സംഭവം നടന്നത്. ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന് തന്റെ പിതാവിനെ സന്ദർശിക്കാൻ എത്തിയ കാഷെ ഗ്രിസ്റ്റ് എന്ന 11 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. ക്രിസ്റ്റൽ മക്ഡൊണാൾഡിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന രണ്ട് വലിയ കെയ്ൻ കോർസോ (Cane Corso) ഇനത്തിൽപ്പെട്ട നായകളാണ് കുട്ടിയെ ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തിന് ഇരയായ കുട്ടി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു.

രണ്ട് വർഷത്തെ വീട്ടുതടങ്കൽ കാലയളവിൽ കർശനമായ ഉപാധികളോടെ മാത്രമേ ഇവർക്ക് പുറത്തിറങ്ങാൻ അനുവാദമുള്ളൂ.മക്ഡൊണാൾഡിന് ആജീവനാന്തകാലത്തേക്ക് നായകളെ വളർത്തുന്നതിനോ അവയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനോ കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ആക്രമണം നടത്തിയ രണ്ട് നായ്ക്കളെയും സംഭവത്തിന് പിന്നാലെ ദയാവധത്തിന് വിധേയമാക്കിയിരുന്നു.ഈ നായകൾക്ക് മുൻപും അക്രമസ്വഭാവം ഉണ്ടായിരുന്നതായി കോടതി കണ്ടെത്തി. മുൻപ് മറ്റ് വളർത്തുമൃഗങ്ങളെ കൊല്ലുകയും മനുഷ്യരെ പരുക്കേൽപ്പിക്കുകയും ചെയ്തിട്ടുള്ള ഈ നായ്ക്കളെ, ഒരു കുട്ടിയുടെ സാന്നിധ്യത്തിൽ കൃത്യമായി നിയന്ത്രിക്കാൻ ഉടമ പരാജയപ്പെട്ടു എന്ന് ജഡ്ജി വിലയിരുത്തി.
അപകടകാരികളായ മൃഗങ്ങളെ വളർത്തുമ്പോൾ മറ്റുള്ളവരുടെ, പ്രത്യേകിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വരുത്തുന്ന വീഴ്ച കടുത്ത കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!