Saturday, September 5, 2026

കനത്ത മഴ തുടരുന്നു; കേപ് ബ്രെറ്റണില്‍ പ്രളയ മുന്നറിയിപ്പ്

നോവസ്‌കോഷ: നോവസ്‌കോഷയിലെ കേപ് ബ്രെറ്റണ്‍ ദ്വീപില്‍ കനത്ത മഴയെത്തുടര്‍ന്ന് പ്രളയ മുന്നറിയിപ്പ് നല്‍കി അധികൃതര്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രദേശത്ത് അതിശക്തമായ മഴ തുടരുമെന്നും വെള്ളപ്പൊക്കമുള്ള റോഡുകളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും എന്‍വയോണ്‍മെന്റ് കാനഡയും പ്രാദേശിക ഭരണകൂടവും ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ദ്വീപിന്റെ ചില ഭാഗങ്ങളില്‍ മണിക്കൂറില്‍ 20 മില്ലീമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും ആകെ 200 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മഴ ശക്തമായതോടെ കേപ് ബ്രെറ്റണ്‍ റീജനല്‍ മുനിസിപ്പാലിറ്റി പരിധിയിലെ സിഡ്‌നി (Sydney), ഗ്ലേസ് ബേ (Glace Bay) തുടങ്ങിയ മേഖലകളിലെ നിരവധി റോഡുകള്‍ പ്രളയത്തെ തുടര്‍ന്ന് അടച്ചു.

റോഡുകളിലൂടെ കത്തിയൊഴുകുന്ന പ്രളയജലത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രദേശത്തെ പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ക്കും നിര്‍മ്മിതികള്‍ക്കും നാശനഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എന്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!